കോട്ടയത്ത് കാറും ലോറിയും കൂട്ടിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്
കോട്ടയം| ചിങ്ങവനം ജങ്ഷനില്‍ കാറും ലോറിയും കൂട്ടിടിച്ച് അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി നിലയത്തില്‍ നിന്ന് എത്തിയ അഗ്നിശമന സേന അംഗങ്ങളാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.





