മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു
മലപ്പുറം| ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരൂര്‍ സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ ഷംസുദ്ദീനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെന്നൈയില്‍ താമസിച്ചിരുന്ന ഷംസുദ്ദീന്‍ ഇന്ന് വൈകുന്നേരം ചെന്നൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.





