Spot light

എസി ഉപയോഗിച്ചാലും ഇനി വൈദ്യുതി ബില്ല് കൂടില്ല; ഇതാണ് കാര്യം

പണ്ട് കാലങ്ങളിൽ എസി വാങ്ങുന്നത് ഒരു അധിക ചിലവയാണ്  പലരും കണ്ടിരുന്നത്. എന്നാൽ ഇന്ന് ഫാൻ പോലെ തന്നെ വീട്ടിൽ ആവശ്യമുള്ള ഉപകരണമായി എസി മാറിക്കഴിഞ്ഞു. അതിനോടൊപ്പം തന്നെ വൈദ്യുതി ബില്ലും വീടുകളിൽ കൂടാൻ തുടങ്ങി. എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ബില്ല് കൂടാനുള്ള കാരണങ്ങൾ പലതാണ്. അതിൽ പ്രധാനമാണ് എസി ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത്. കൂടാതെ കൃത്യമായ ഇടവേളകളിൽ എസി പരിശോധിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, വൈദ്യുതി ബില്ല് കുറക്കാൻ സാധിക്കും.  ഫിൽറ്റർ വൃത്തിയാക്കണം  എസി നന്നായി പ്രവർത്തിക്കണമെങ്കിൽ എയർ ഫിൽറ്റർ കൃത്യസമയത്ത് വൃത്തിയാക്കേണ്ടത് പ്രധാനമായ കാര്യമാണ്. ആറുമാസത്തിലൊരിക്കൽ ഫിൽറ്റർ മാറ്റി സ്ഥാപിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഊർജ്ജ ഉപയോഗം ഒരു പരിധിവരെ കുറക്കാൻ സാധിക്കുന്നു.  താപനില  ചൂട് കാലങ്ങളിൽ എസി കൂട്ടിയിടുന്നവരുണ്ട്. ഇത് ചൂടിന് ആശ്വാസം നൽകുമെങ്കിലും വൈദ്യുതി ബില്ല് ഇരട്ടിയാക്കാൻ കാരണമാകുന്നു. കൂടാതെ തുടർച്ചയായി എസി നേരിട്ടടിച്ചാൽ ഇത് നിങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാണ്. അതിനാൽ തന്നെ എസി എപ്പോഴും 24 മുതൽ 26 ഡിഗ്രി സെൽഷ്യസിനുള്ളിൽ പ്രവർത്തിപ്പിക്കുന്നതാണ് ഉചിതം. ചൂടുള്ള ഉപകരണം  എസി പ്രവർത്തിപ്പിക്കുമ്പോൾ മുറിക്കുള്ളിൽ ചൂട് ഉല്പാദിപ്പിക്കുന്ന ഉപകരണങ്ങളായ ഓവൻ, വാം ലൈറ്റുകൾ, തേപ്പുപെട്ടി തുടങ്ങിയവ ഉപയോഗിക്കരുത്. കാരണം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ മുറിക്കുള്ളിൽ ചൂട് കൂടുകയും തണുപ്പിക്കാൻ വേണ്ടി എസി അധികമായി പ്രവർത്തിക്കേണ്ടിയും വരുന്നു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button