ഇടുക്കിയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് യുവാവ് പിതാവിനെയും മാതാവിനെയും വെട്ടിക്കൊന്നു. നെടുംകണ്ടം എഴുകുംവയലിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷ് പൊലീസ് കസ്റ്റഡിയിലാണ്. മകൻ ലഹരിക്ക് അടിമയാണെന്നും ഡീ അഡിക്ഷൻ സെന്‍ററിൽ ആയിരുന്നുവെന്നും വിവരമുണ്ട്.അജീഷ് തന്നെയാണ് കൊലപാതക വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചത്. സുഹൃത്ത് പള്ളി വികാരിയെ അറിയിച്ചു. വികാരിയും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തുമ്പോൾ അജീഷ് രക്തത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു. ഇയാൾ അക്രമാസക്തനായതോടെ പൊലീസെത്തിയാണ് കീഴ്പ്പെടുത്തിയത്. വീട്ടിൽ കയറി നോക്കിയപ്പോഴാണ് ദമ്പതികൾ മരിച്ച് കിടക്കുന്നത് കണ്ടത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button