2025 -ൽ ഏറ്റവും കൂടുതൽ സജീവ സൈനിക മാനവശേഷിയുള്ള 10 രാജ്യങ്ങൾ: ഇന്ത്യയുടെ സ്ഥാനം അറിയാമോ?

ഒരു രാജ്യത്തിന്റെ സൈനിക ശേഷിയുടെ പ്രാഥമിക സൂചകങ്ങളിലൊന്ന് ഉടനടി വിന്യസിക്കാൻ ലഭ്യമായ സജീവ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണമാണ്. ആണവായുധങ്ങൾ ഉൾപ്പെടെ അതീവ പ്രഹര ശേഷിയുള്ള യുദ്ധസാമഗ്രികൾ ഓരോ രാജ്യവും തങ്ങളുടെ സുരക്ഷയ്ക്കായി കരുതി വയ്ക്കാറുണ്ട്. എന്നാൽ, ഇവയോടൊപ്പം തന്നെ പ്രധാനമാണ് സജീവമായ സൈനികരുടെ എണ്ണവും. സൈനിക ശേഷിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പത്ത് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഗ്ലോബൽ ഫയർപവർ പ്രകാരം, 2025 -ൽ 20,35,000 സജീവ സൈനികരുമായി, ലോകത്തിലെ ഏറ്റവും വലിയ സജീവ സൈനിക ശക്തി ചൈനയ്ക്കാണ്. സൈനിക ശേഷിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഏകദേശം 14,55,550 സജീവ സൈനിക ഉദ്യോഗസ്ഥരാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഏകദേശം 13,28,000 സജീവ സൈനികരുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക മൂന്നാം സ്ഥാനത്താണ്. സജീവ സൈനികരുടെ എണ്ണത്തിൽ നേരിയ
കുറവുണ്ടെങ്കിലും സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ള സൈനിക നിക്ഷേപങ്ങളിലാണ് അമേരിക്ക കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. Watch Video: പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില് അമ്പത് തുന്നിക്കെട്ട് ! നാലാം സ്ഥാനത്തുള്ളത് നോർത്ത് കൊറിയയും റഷ്യയും ആണ്. 13,20,000 സജീവ സൈനികരാണ് ഇരു രാജ്യങ്ങളിലും ഉള്ളത്. 2022 മുതൽ റഷ്യയും യുക്രൈയ്നും തങ്ങളുടെ സജീവ സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂലമാകാം ഈ മാറ്റം. റഷ്യക്ക് തൊട്ടു പിന്നിലാണ് യുക്രൈന്റെ സ്ഥാനം. 9,00,000 സൈനികരാണ് യുക്രൈന് ഉള്ളത്.പട്ടികയിൽ ഏഴാം സ്ഥാനത്താണ് പാകിസ്ഥാൻ. 6,54,000 സൈനികരാണ് കണക്കുകൾ പ്രകാരം പാകിസ്ഥാനിലുള്ളത്. തൊട്ടുപിന്നിൽ എട്ടാം സ്ഥാനത്തുള്ള ഇറാന് 6,10,000 സൈനിക ശേഷിയുണ്ട്. പട്ടികയിൽ ഒമ്പതും പത്തും സ്ഥാനത്തുള്ളത് സൗത്ത് കൊറിയയും വിയറ്റ്നാമുമാണ്. ഇരു രാജ്യങ്ങളുടെയും സൈനിക ശേഷി 6,00,000 ആണ്.
