എല്ലാം റീലിന് വേണ്ടി’; ട്രെയിനിന് കല്ലെറിഞ്ഞ് പൊട്ടിച്ചിരിച്ച് യുവാവ്, പിന്നാലെ മാപ്പ്

‘

മുംബൈ: നവി മുംബൈയിൽ ഓടുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പുപറഞ്ഞു. റീൽ നിർമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും കല്ല് ട്രെയിനിലേക്കല്ല, വശത്തേക്കാണ് എറിഞ്ഞതെന്നുമാണ് യുവാവിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യുവാവ് കൈകൂപ്പി ജനങ്ങളോട് ക്ഷമ ചോദിക്കുന്നത്

എന്റെ വൈറലായ വീഡിയോ ഒരു റീലിന് വേണ്ടി മാത്രം ചെയ്തതാണ്. ഞാൻ ആ കല്ല് ട്രെയിനിലേക്ക് എറിഞ്ഞിട്ടില്ല; വശത്തേക്കാണ് എറിഞ്ഞത്. ട്രെയിനിലേക്ക് എറിയുന്നത് പോലെ അഭിനയിക്കുക മാത്രമാണ് ചെയ്തത്. ദയവായി എന്നോട് ക്ഷമിക്കണം. ഇതുപോലൊന്ന് ഇനി ഒരിക്കലും ആവർത്തിക്കില്ല”- വീഡിയോയിൽ ഇയാൾ പറഞ്ഞു.ദിഘയിലെ റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്ന യുവാവ് കടന്നുപോകുന്ന ലോക്കൽ ട്രെയിനിന് കല്ലെറിയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. യാത്രക്കാർക്ക് നേരെ ഇയാൾ അസഭ്യ ആംഗ്യങ്ങൾ കാണിക്കുന്നതും കാണാമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെ എറിയുന്നത് യാത്രക്കാർക്ക് പരിക്കേൽക്കാനും ഗുരുതരമായ അപകടങ്ങൾക്കും കാരണമാകുമെന്നതിനാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ആശങ്ക പങ്കുവെച്ചിരുന്നു.കല്ലെറിയിരുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട താനെ റെയിൽവേ പൊലീസ് കേസെടുക്കുകയും യുവാവിനായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ യുവാവ് റീൽ ചിത്രീകരണത്തിനിടയിലാണ് ഇത് ചെയ്തതെന്ന് സമ്മതിച്ചു. നിയമപ്രകാരം ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button