കൊച്ചിയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില് ഇടിച്ചുതകര്‍ത്തു; അഞ്ചുപേര്‍ക്ക് പരുക്ക്
കൊച്ചി| കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില് ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരുക്കേറ്റു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.




