സൽമാൻ നിസാറിന് അർധ സെഞ്ച്വറി; 13 ഓവറിൽ ത്രിപുരയെ തീർത്ത് കേരളം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റിൽ ത്രിപുരയെ അഞ്ചു വിക്കറ്റിന് തകർത്ത് കേരളം. ബൗളർമാർ ത്രിപുരയെ ചെറിയ സ്കോറിൽ ഒതുക്കിയപ്പോൾ വെടിക്കെട്ട് ബാറ്റിങ്ങുമായി സൽമാൻ നിസാറും രോഹൻ കുന്നുമ്മലും തിളങ്ങി. 122 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സഞ്ജു സാംസണും സംഘവും വെറും 13 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്ത് വിജയം സ്വന്തമാക്കി. 29 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത സൽമാൻ നിസാറാണ് കേരളത്തിന്റെ ടോപ് സ്കോറർ. അഞ്ചു സിക്സറുകൾ ഉൾപ്പെട്ടതായിരുന്നു സൽമാന്റെ ഇന്നിങ്സ്. ഓപ്പണർ രോഹൻ കുന്നുമ്മൽ 22 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 38 റൺസെടുത്തു. ഗോവിന്ദ് ദേവ് പൈ 10 പന്തിൽ രണ്ടു സിക്സടക്കം 17 റൺസുമായി മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്തു. ഗോവിന്ദ് പുറത്തായതിനുശേഷം രോഹനും സൽമാനും ചേർന്ന് കേരളത്തിന്റെ സ്കോർ അതിവേഗം ഉയർത്തി. ടീം സ്കോർ 76ൽ എത്തിയപ്പോൾ രോഹൻ പുറത്തായി. പിന്നാലെ വിഷ്ണു വിനോദ് (1), അബ്ദുൾ ബാസിത് (8), മുഹമ്മദ് ഷറഫുദ്ദീൻ (2) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന സൽമാൻ കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ മൂന്ന് പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ത്രിപുരക്കായി സന്ദീപ് സർക്കാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ത്രിപുരക്ക് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ ആറോവറിൽ 27 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ത്രിപുരയെ ശ്രീധം പോളും ക്യാപ്റ്റൻ മണിശങ്കർ മുരാസിങ്ങും ചേർന്നാണ് കരകയറ്റിയത്. 32 പന്തിൽ അഞ്ചു ഫോറടക്കം 41 റൺസെടുത്ത ശ്രീധം പോളാണ് ത്രിപുരയുടെ ടോപ് സ്കോറർ. മണിശങ്കർ മുരാസിങ് 31 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു. ധൻവീർ സിങ് 16 പന്തിൽ 20 റൺസെടുത്തു. നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് ത്രിപുര നേടിയത്. കേരളത്തിനായി കെ.എം. ആസിഫ് മൂന്ന് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കാർത്തിക് ബി. നായർ നാലോവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷറഫുദ്ദീൻ രണ്ടോവറിൽ 12 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. എം.ഡി. നിധീഷ്, ബിജു നാരായണൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ആന്ധ്രപ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ 29 റൺസിന് പരാജയപ്പെട്ട കേരളത്തിന് ത്രിപുരക്കെതിരായ വിജയം ആശ്വാസമായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുറത്തെടുത്താണ് സഞ്ജുവും സംഘവും വിജയവഴിയിൽ തിരിച്ചെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot