മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു
______________________________________________________________________________________________
തൃശ്ശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. തൃശ്ശൂരിലെ പറപ്പൂക്കര പള്ളത്തെ റൂബി-അനു ദമ്പതികളുടെ മകൻ എയ്ബലാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.





