താമരക്കോട്ടയിൽ ചെങ്കൊടി പാറി’; രാജസ്ഥാനിൽ 55 സീറ്റുകളുമായി സി.പി.എമ്മിന്റെ മുന്നേറ്റം
‘
ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നേറ്റവുമായി സി.പി.എം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 50 സീറ്റുകളാണ് സി.പി.എമ്മിന് ലഭിച്ചത്. അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും സി.പി.എം വിജയിച്ചു. ബി.ജെ.പിയുടെ കൈയിലുണ്ടായരുന്ന ചുരുവിലും സി.പി.എമ്മിന് അക്കൗണ്ട് തുറന്നു. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. ബിഎസ്.പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി. രാജസ്ഥാനിലെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടി സ്ഥാനത്ത് എത്തിയ ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അഭിമുഖീകരിക്കേണ്ടി വന്നത്. ഒക്ടോബർ 22, 28, നവംബർ 3, 14 തിയതികളിലായി നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്. 37 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 24 പഞ്ചായത്തുകളിലും കോൺഗ്രസിന് ലീഡ്. എട്ട് സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. 419 പഞ്ചായത്ത് സമിതികളിൽ 177 സീറ്റുകളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്ക് 81 സീറ്റുകൾ സുരക്ഷിതമാക്കാൻ സാധിച്ചു. പഞ്ചായത്ത് സമിതികളിൽ ലീഡിൽ നിൽക്കുന്ന 56 സ്വതന്ത്രരുടെ നിലപാടും ഇതിൽ നിർണായകമായേക്കും. പ്രാദേശിക തലത്തിൽ ശക്തമായ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. നിലവിൽ ബി.ജെ.പിയാണ് രാജസ്ഥാനിൽ ഭരണത്തിലുള്ളത്. 2028-ൽ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് ഊർജ്ജം പകരുന്നതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനിലെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ചുരു, ഭരത്പൂർ അടക്കം ബി.ജെ.പിക്ക് മുൻതൂക്കമുള്ളയിടങ്ങളിൽ കടന്നുകയറാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടി സ്ഥാനത്ത് എത്തിയ ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമാണ് രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്നുണ്ടായത്. അതേസമയം, സിക്കർ ജില്ലയിലെ ശ്രീമാധോപൂർ പഞ്ചായത്ത് സമിതി വാർഡ് 17-ൽ മത്സരിച്ച മന്ത്രി ജബർ സിങ് ഖരയുടെ ഭാര്യ ശാന്തി ദേവി കോൺഗ്രസ് സ്ഥാനാർഥി സരിത ജാട്ടിനോട് 51 വോട്ടുകൾക്ക് പരാജയപ്പെട്ടു. മന്ത്രിയുടെ മക്കളായ അജയ് സിങ്, ദുർഗാ സിങ് എന്നിവരും അതത് സീറ്റുകളിൽ തോൽവി ഏറ്റുവാങ്ങി. ജയ്പൂർ ജില്ലാ പരിഷത്തിൽ ഫലം പ്രഖ്യാപിച്ച 15 വാർഡുകളിൽ 11 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. ജയ്പൂരിൽ നിലവിലെ ബി.ജെ.പി ജില്ലാ അധ്യക്ഷൻ രാമ ചോപ്രയും കോൺഗ്രസ് ഉപാധ്യക്ഷൻ മോഹൻ ഡാഗറും പരാജയപ്പെട്ടു. അജ്മീറിൽ മുൻ എം.എൽ.എ സുശീൽ കൻവർ പലാരയും, ഉദയ്പൂരിലെ ഋഷഭ്ദേവ് പഞ്ചായത്ത് സമിതിയിൽ മുൻ ബി.ജെ.പി എം.എൽ.എ നാനാലാൽ അഹാരിയുടെ മകൻ സോനു അഹാരിയും തോറ്റു. ചുരുവിൽ മുൻ ബി.ജെ.പി എം.എൽ.എ രാജേന്ദ്ര റാത്തോഡിന്റെ മകൻ പരാക്രം സിങും മരുമകൾ കനിക സിങും മുന്നിട്ടുനിൽക്കുമ്പോൾ, കോൺഗ്രസ് എം.എൽ.എ നരേന്ദ്ര ബുദാനിയയുടെ ഭാര്യ കനക് ബുദാനിയ പിന്നിലാണ്. ധോൽപൂർ പഞ്ചായത്ത് സമിതി വാർഡ് 10-ൽ ഇ.വി.എം വോട്ടുകൾ എണ്ണിയപ്പോൾ കോൺഗ്രസിനും ബി.ജെ.പിക്കും 2,244 വോട്ടുകൾ വീതം ലഭിച്ച് സമനിലയിലായിരുന്നു. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്.





