Spot light

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 6 കാര്യങ്ങൾ 

ഉപ്പില്ലാത്ത കറിയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്തിനും ഏതിനും പാചകത്തിന് ഉപ്പ് കൂടിയേതീരൂ. അതുകൊണ്ട് തന്നെ ഉപ്പ് സിംപിളാണെങ്കിലും പവർഫുള്ളാണ്. എന്നാൽ പാചകം ചെയ്യാൻ മാത്രമല്ല ഉപ്പിന് വൃത്തിയാക്കാനും സാധിക്കും.   ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, ഉപ്പിന് നന്നായി വൃത്തിയാക്കാനും സാധിക്കും. ഉപ്പ് ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അറിയാം.      ഉപ്പിന് ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കും. നിലത്തിടുന്ന ചവിട്ടുമെത്ത, കാർപെറ്റ് തുടങ്ങിയവയിൽ ഉണ്ടായിരിക്കുന്ന ഈർപ്പത്തെ കളയാൻ ഉപ്പ് ഉപയോഗിക്കാവുന്നതാണ്.    പൈപ്പിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും എണ്ണക്കറയുമൊക്കെ ഉപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കുറച്ച് ഉപ്പ് സിങ്കിലേക്ക് ഇട്ടുകൊടുത്താൽ മാത്രം മതി.  വസ്ത്രത്തിൽ ഉള്ള വിയർപ്പിന്റെ കറ, ഇങ്ക്, ചായക്കറ, എണ്ണക്കറ എന്നിവ നീക്കം ചെയ്യാൻ ഉപ്പ് കൊണ്ട് സാധിക്കും. ഉപ്പിട്ട് ഉരച്ച് കഴുകിയാൽ എളുപ്പത്തിൽ ഏത് കറയും ഇല്ലാതാകുന്നതാണ്.    വീട്ടിൽ ഉറുമ്പ് ശല്യമുണ്ടെങ്കിൽ ഉപ്പ് ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. തറ തുടയ്ക്കുമ്പോൾ വെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വൃത്തിയാക്കിയാൽ മതി. സവാള, വെളുത്തുള്ളി എന്നിവ മുറിക്കുമ്പോൾ കൈകളിൽ  ഗന്ധമുണ്ടാകാറുണ്ട്.  അത്തരം സാഹചര്യങ്ങളിൽ ഉപ്പിട്ട വെള്ളത്തിൽ കൈകൾ മുക്കിവെച്ചാൽ മതിയാകും.  മഴയത്ത് ഷൂവിട്ടുപോകുമ്പോൾ നനയാനും അതുമൂലം ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ഉപ്പ് ഈർപ്പത്തെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഇത് ഉപയോഗിച്ച് ഷൂവിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.  വസ്ത്രങ്ങളിലെ വിയർപ്പിന്റെ കറ കളയാനും ഉപ്പിന് സാധിക്കും. വെള്ളത്തിലിട്ട് കുതിർത്തെടുത്തതിന് ശേഷം ഉപ്പ് ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button