ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം

കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഇരുമ്പ് അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. മിതമായ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പ് ലഭിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും സഹായിക്കും. ഇരുമ്പ് അടങ്ങിയ മുരങ്ങയില കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഈന്തപ്പഴം വിളർച്ചയെ തടയാന്‍ സഹായിക്കും. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കുന്നതിന് മത്തങ്ങ വിത്തുകൾ കഴിക്കാം. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാന്‍ സഹായിക്കും.
