‘ഒരു വയസുകാരിയുടെ ശരീരത്തിനുള്ളിൽ ഒരു വർഷം സൂചി തറച്ചിരുന്നു’; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി . ഒരു വയസുകാരിയുടെ ശരീരത്തിനുള്ളിൽ ഒരു വർഷം സൂചി തറച്ചിരുന്നു. ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്‍റെ മകൾ അദ്വികയുടെ ശരീരത്തിലാണ് സൂചി കുടുങ്ങിക്കിടന്നത്. ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് സൂചി പുറത്തെടുത്തു. കുടുംബം പൊലീസിനും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ജനിച്ച സമയത്ത് കുട്ടിയുടെ ശരീരത്തിൽ കുത്തിവെപ്പ് എടുത്തപ്പോൾ വിട്ടുപോയ സൂചിയുടെ ഭാഗമാണ് ഒരു വർഷത്തോളമായി ശരീരത്തിനുള്ളിൽ കിടന്നത്.കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ എക്സ്‌റേ / സ്കാനിംഗ് പരിശോധനകളിലാണ് ശരീരത്തിനുള്ളിൽ ലോഹഭാഗം തറച്ചിരിക്കുന്നത് കണ്ടെത്തിയത്.വിവരം പുറത്തറിഞ്ഞതോടെ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുക്കുകയായിരുന്നു.പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്‍റെ പരാതിയിൽ ഗൗരവത്തോടെ പരിശോധന നടത്തുകയാണെന്നും ആശുപത്രി സുപ്രണ്ട് പറഞ്ഞു.





