
കൊല്ലം: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനകളിൽ 5 കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത് 3 പേരെ അറസ്റ്റ് ചെയ്തു. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് കേരളപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 3 കിലോയോളം കഞ്ചാവുമായി രാധാകൃഷ്ണ പിള്ളയെ (64 വയസ്) അറസ്റ്റ് ചെയ്തു. പാർട്ടിയിൽ സ്റ്റേറ്റ് സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ്.എസ്.എസ് എന്നിവരും പ്രിവന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ്ബാബു, ശ്രീവാസ്, സിദ്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും ഉണ്ടായിരുന്നു. നീലേശ്വരത്ത് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ബല്ല സ്വദേശികളായ നവിത്ത്.എ (31 വയസ്), അശ്വത്ത് കുമാർ.എച്ച്.എ (28 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു. 2 കിലോഗ്രാമോളം കഞ്ചാവും സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. നീലേശ്വരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എൻ.വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജൻ.പി, പ്രിവന്റീവ് ഓഫീസർ പ്രസാദ്.എം.എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രജിത്ത് കുമാർ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു.വി, ദിനൂപ്.കെ, നസറുദ്ദീൻ.എ.കെ, ശൈലേഷ് കുമാർ.പി, കാസർഗോഡ് സ്പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുനാഥ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലീമ.പി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജീവൻ.പി എന്നിവർ പങ്കെടുത്തു.
