മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാദില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍
റിയാദ് | മലപ്പുറം നിലമ്പൂര്‍ ഉപ്പട സ്വദേശിയെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പട അച്ചക്കോട്ടില്‍ റെജി-ശാന്തി ദമ്പതികളുടെ മകന് അനന്തു (24) ആണ് മരിച്ചത്.
ഏഴു മാസം മുമ്പാണ് പുതിയ വിസയില്‍ റിയാദിലെത്തിയത്. ദിരിയ്യയിലെ ഹോട്ടലില്‍ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.





