അപ്പൂപ്പന്‍ ശാസിച്ചതുകൊണ്ടാണ് സുഹൃത്തിനോട് മോഷ്ടിക്കാന്‍ ആവശ്യപ്പെട്ടത്’; കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി
‘
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി. താന്‍ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ടുവെന്നും തുടര്‍ന്ന് അപ്പൂപ്പന്‍ ശാസിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. അപ്പൂപ്പന്‍ ശാസിച്ചതിനാലാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടത്. കവര്‍ച്ച നടത്തിയ ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകം കാണിച്ചു. അപ്പോഴാണ് അപ്പൂപ്പന്‍ മരിച്ച വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തിനോട് പറഞ്ഞു. കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് ആലപ്പുഴ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ 67കാരന്‍ കൊല്ലപ്പെട്ടത്.





