അമിതാഭ് ബച്ചനെ കൊല്ലുമായിരുന്നു’; പദ്ധതി ഡൽഹി പൊലീസ് പൊളിച്ചു; ‘ബച്ച് ഗയ്’ എന്ന് ബിഗ് ബി
‘
ഡൽഹി: ഡൽഹിയിൽ പിടിയിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷൂട്ടർമാർ ലക്ഷ്യമിട്ടത് ബോളിവുഡ് താരം അമിതാഭ് ബച്ചനെയെന്ന് പൊലീസ്. അമിതാഭ് ബച്ചന്റെ മുബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ വെടിവെപ്പ് നടത്താനായിരുന്നു നീക്കം. ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ബച്ചന് നേരെ വധഭീഷണിയുണ്ടാകുന്നത്. ഇതിനിടെയാണ് ബച്ചനെ ലക്ഷ്യമിട്ടുള്ള വൻ ആക്രമണ പദ്ധതി ഡൽഹി പൊലീസ് തകർത്തത്. സംഭവത്തിന് പിന്നാലെ ‘ബച്ച് ഗയ്’ (രക്ഷപ്പെട്ടു) എന്ന് അമിതാഭ് ബച്ചൻ എക്സിൽ കുറിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ബിഷ്ണോയി സംഘത്തില്‍പ്പെട്ട ജലന്ധര്‍ സ്വദേശിയായ വിക്കി എന്നറിയപ്പെടുന്ന വികാസ് താക്കൂര്‍, പഞ്ചാബിലെ തരണ്‍ തരണ്‍ സ്വദേശി ദീപ് എന്നറിയപ്പെടുന്ന ദീപക് സിങ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തെ വധിക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്.





