ഒറിജിനൽ’ ഫൈനൽ മിക്സിങ് പൂർത്തിയായി; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ

‘

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം ‘ഒറിജിനലി’ന്റെ ഫൈനൽ മിക്സിങ് പൂർത്തിയായി. ചിത്രം ഒക്ടോ. 23 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സമയവുമായി കളിക്കാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന കൗതുകമുണർത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് സമ്മാനിക്കുക. ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു. സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറായും കളർ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button