പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു
തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറി. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് അപകടം. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയായിരുന്നു. മഴയെത്തുടർന്ന് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു.അപകടത്തിന് പിന്നാലെ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ റെയിൽവേ ജീവനക്കാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തുടരുകയാണ്.പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾട്രാക്കിലെ തടസ്സം കാരണം നിലവിൽ താഴെ പറയുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്:താംബരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്: ഇരാണിയേൽ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു.മധുരൈ – പുനലൂർ എക്സ്പ്രസ്: പനക്കുടിയിൽ പിടിച്ചിട്ടിരിക്കുന്നു.താംബരം – തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്: നാഗർകോവിൽ ജങ്ഷനിൽ പിടിച്ചിട്ടിരിക്കുന്നു.വൈകിയോടുന്ന ട്രെയിനുകൾകന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്നാഗർകോവിൽ ജങ്ഷൻ – പുനലൂർ പാസഞ്ചർതിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർപുനലൂർ – കന്യാകുമാരി പാസഞ്ചർതിരുവനന്തപുരം സെൻട്രൽ – താംബരം എക്സ്പ്രസ്ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്പൂനെ – കന്യാകുമാരി എക്സ്പ്രസ്





