ശംഖുപുഷ്പം നിറയെ പൂക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; പരിപാലന രീതികൾ
കുറച്ചു നാളുകളായി സോഷ്യൽമീഡിയ തുറന്നാൽ ശംഖുപുഷ്പമാണ്. ശംഖുപുഷ്പത്തിന്‍റെ ചായ, സോപ്പ്, ജെൽ, ക്രീം…തുടങ്ങി ഈ പൂവിന്‍റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ് പലരും. വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട്. ഔഷധസസ്യം മാത്രമല്ല, പൂന്തോട്ടത്തിലും ബാൽക്കണിയിലുമൊക്കെ വളര്‍ത്തിയെടുക്കാവുന്ന അലങ്കാര സസ്യം കൂടിയാണ് ശംഖുപുഷ്പം. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. മഴക്കാലത്തും വേനലിലും ഒരുപോലെ പൂക്കുന്ന ശംഖുപുഷ്പം വർഷം മുഴുവൻ പൂക്കളാൽ നിറഞ്ഞുനിൽക്കുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടിയില്‍ നിന്ന് കായകള്‍ ലഭിക്കും. വിത്തുകള്‍ക്ക് പയര്‍മണിയുമായി സാമ്യമുണ്ട്. വിത്ത് മുളപ്പിച്ച് ആവശ്യാനുസരണം തൈകള്‍ ഉണ്ടാക്കാം. നട്ട് ഏകദേശം ആറുമാസം പ്രായമായാല്‍ പൂവിട്ടു തുടങ്ങും. ഔഷധി എന്ന നിലയില്‍ ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണെങ്കിലും വേരുകള്‍ക്കാണ് ഗുണവും ഉപയോഗവും കൂടുതല്‍.ചെടി നട്ട് ഒന്നര വര്‍ഷം കഴിഞ്ഞാല്‍ വേരുകള്‍ ശേഖരിച്ച് തുടങ്ങാം. ആവശ്യാനുസരണം കടഭാഗത്തുനിന്നും മണ്ണുനീക്കി ഭാഗികമായോ അല്ലെങ്കില്‍ മൊത്തമായോ വേരുകള്‍ ശേഖരിക്കാം. ഒന്നോ രണ്ടോ ചെടികള്‍ പിഴുതെടുക്കാതെ നിലനിര്‍ത്തിയാല്‍ അടുത്ത പ്രാവശ്യം നടുന്നതിലേക്കാവശ്യം വേണ്ട വിത്തുകള്‍ ലഭിക്കും.പരിപാലനംസൂര്യപ്രകാശം: ദിവസവും 5-6 മണിക്കൂർ എങ്കിലും നല്ല വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി വെക്കുക.നനയ്ക്കൽ: മണ്ണ് ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക. വേരുകളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വെള്ളം കൂടിയാൽ വേരുകൾ ചീഞ്ഞുപോവുകയും ചെടി വാടിപ്പോകാൻ കാരണമാവുകയും ചെയ്യും.വളർച്ച: വള്ളിചെടിയായതിനാൽ പടർന്നു കയറാൻ കമ്പുകളോ വലയോ നൽകേണ്ടതുണ്ട്.ർപ്രൂണിംഗ് (Pruning): ഉണങ്ങിയ പൂക്കളും ഇലകളും കൃത്യമായി നീക്കം ചെയ്യുക. ഇത് കൂടുതൽ പുതിയ ശാഖകൾ ഉണ്ടാകാനും കൂടുതൽ മൊട്ടുകൾ വരാനും സഹായിക്കും.





