പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ; ഡ്രൈ ഫ്രൂട്ട്സിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

രുചിയും ആരോഗ്യ​ഗുണവും ഒരേപോലെ അടങ്ങിയവയാണ് ഡ്രൈ ഫ്രൂട്ട്സ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഊർജവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യവും ഇവ കഴിക്കുന്നതിലൂടെ സ്വന്തമാക്കാം. ദിവസേന ഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, ചർമ്മത്തിന് തിളക്കം നൽകാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ശരീരത്തിന് ഉള്ളിൽ നിന്ന് പോഷണം നൽകാനും സഹായിക്കും. ഡ്രൈ ഫ്രൂട്ട്സിന്റെ പോഷക​ഗുണങ്ങൾ ശരീരത്തെ എങ്ങനെയാെക്കെ സഹായിക്കുന്നുവെന്ന് നോക്കാം.പ്രതിരോധശേഷി വർധിപ്പിക്കുംപ്രതിരോധ ശേഷിയിൽ മുമ്പനാണ് ഡ്രൈഫ്രൂട്ടുകൾ. ബദാം, വാൽനട്ട്, ഈന്തപ്പഴം, പിസ്ത തുടങ്ങിയവ ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ഇവ.ദഹനം മെച്ചപ്പെടുത്തുംഅത്തിപ്പഴം, ഉണങ്ങിയ പഴങ്ങൾ, ഉണക്കമുന്തിരി എന്നിവയിൽ ഉയർന്ന അളവിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുംവാൽനട്ടിലും ബദാമിലും ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി, ഏകാഗ്രത, മൊത്തത്തിലുള്ള മസ്തിഷ്ക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.ചർമ്മവും മുടിയും ആരോ​ഗ്യത്തോടെ നിലനിർത്തുംആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഡ്രൈ ഫ്രൂട്ട്സ്. ഇത് ചർമ്മത്തിന് തിളക്കവും മുടിക്ക് കരുത്തും നൽകും.ശരീരഭാ​രം കുറയ്ക്കാംഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് വയറുനിറഞ്ഞ ഫീൽ കിട്ടാൻ സഹായിക്കും. ഇതുവഴി പെട്ടന്ന് വിശക്കില്ല. അതിനാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നവർക്ക് വളരെ നല്ലതാണ്.ഹൃദയാരോഗ്യത്തിന് നല്ലത്ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്‌സുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുംഈന്തപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട് എന്നിവയിൽ നാരുകൾക്കൊപ്പം സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.രക്തത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുംഉണക്കമുന്തിരി, ഈന്തപ്പഴം, ആപ്രിക്കോട്ട് തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് വിളർച്ച (അനീമിയ) തടയാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുംബദാമും ആപ്രിക്കോട്ടും പോലുള്ള ഡ്രൈ ഫ്രൂട്ട്സിൽ കാഴ്ചശക്തിക്ക് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button