സൂപ്പർ എൽ നിനോ പ്രതിഭാസം:നാടുവിടാൻ മത്തിയും അയലയും

കൊച്ചി: സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം കടലിലെ ഉപരിതല മത്സ്യങ്ങൾ തണുപ്പുള്ള സമുദ്ര മേഖലകളിലേക്ക് ചേക്കേറുമെന്ന് പഠനം. കാലാവസ്ഥ
നിരീക്ഷകർ പ്രവചിക്കുന്ന കനത്ത താപനില തുടങ്ങിയാൽ മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മീനുകൾ തണുപ്പുതേടി ആഴക്കടലിലേക്കോ വടക്കൻ
സമുദ്രമേഖലകളിലേക്കോ സഞ്ചരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

കുഫോസ് വൈസ് ചാൻസലർ ഡോ.എ. ബിജുകുമാർ, കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ
റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷ് എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് കാരണം ഉപരിതല മത്സ്യങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാകുമെന്നും മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സൂചന.
സൂപ്പർ എൽ നിനോ നവംബർ മുതൽ അടുത്ത ഫെബ്രുവരിവരെ ഗുരുതര ഘട്ടത്തിലേക്കുകടക്കുമെന്നാണ് വിലയിരുത്തുന്നത്. എൽ നിനോ കേരളത്തിൽ മത്തിയുടെ
ലഭ്യത കുറച്ചേക്കാമെന്ന് കേന്ദ്ര സമുദ്ര ഫിഷറീസ് ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ ].) മുമ്പ്
വ്യക്തമാക്കിയിരുന്നു. അത് ഉറപ്പിക്കുന്ന തരത്തിലുള്ള നിർണായക പഠനമാണ് ഗവേഷകർ ചൂണ്ടിക്കാട്ടിയത്.

എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ചെറുമീൻ പിടുത്തം രൂക്ഷമായ അവസ്ഥയിൽ തന്നെയാണ് തുടരുന്നത്. മത്തി ഉൾപ്പെടെയുള്ള
ചെറിയ പെലാജിക് മത്സ്യങ്ങളുടെ പ്രജനന പ്രക്രിയയെ ഇത് ഗുരുതരമായി ബാധിക്കുകയും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണെന്നുമാണ്
മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും വലിയ ബോട്ടുകാരും ഒരുപോലെ ചെറുമീൻ പിടുത്തത്തിൽ ഏർപ്പെടുന്നതിനാൽ മത്സ്യസമ്പത്ത് പൂർണമായി
നശിക്കാനും തൊഴിലാളികളുടെ ഉപജീവനം മുടങ്ങാനും കാരണമാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button