പഠനച്ചെലവിന് ചോരപ്പണം! കോച്ചിങ് ഫീസിന് രക്തം വിറ്റ് വിദ്യാ‍ർഥികൾ; രക്തമൂറ്റാൻ ഇടനിലക്കാരും

ലക്നൗ: ഉന്നതവിദ്യാഭ്യാസവും മത്സരപരീക്ഷകളും ലക്ഷ്യമിട്ട് ഉത്തർപ്രദേശിലെത്തുന്ന നിർധന വിദ്യാർഥികൾ കടുത്ത പ്രതിസന്ധിയിൽ. നീറ്റ്, എസ്.എസ്.സി തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള കോച്ചിങ്ങിനായി ഉയർന്ന ഫീസും ഹോസ്റ്റൽ-മെസ് ചെലവുകൾക്കുമായി പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് വിദ്യാർഥികൾ. പണത്തിനായി വിദ്യാർഥികൾ സ്വന്തം രക്തം വിൽക്കാൻ പോലും തയ്യാറാകുന്നതായാണ് ദൈനിക് ഭാസ്കർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്, അലൻ കരിയർ, നാരായണ തുടങ്ങിയ പ്രമുഖ കോച്ചിങ് സ്ഥാപനങ്ങൾ വാർഷിക ഫീസ് ഒറ്റയടിക്കാണ് ഈടാക്കുന്നത്. ഏകദേശം 1.20 ലക്ഷം മുതൽ 1.80 ലക്ഷം രൂപ വരെയാണ് ഫീസ്. ഇതിനുപുറമെ 3,500 മുതൽ 5,000 രൂപ വരെ ഹോസ്റ്റൽ വാടക വരുന്നുണ്ട്. പഠന സാമഗ്രികൾ, ഭക്ഷണച്ചെലവ് എന്നിവ വേറെയും കണ്ടെത്തണം. കർഷക കുടുംബങ്ങളിൽ നിന്നും മറ്റ് സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഈ ചെലവ് നികത്താൻ പ്രയാസമാണ്. അതോടെ അവർക്ക് മുന്നിലെ ഏക മാർഗം സ്വന്തം രക്തം വിൽക്കുക എന്നത് മാത്രമായി മാറുന്നു. മാസത്തിൽ നാല് തവണ വരെ വിദ്യാർഥികൾ രക്തം വിൽക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. “എൻ്റെ അച്ഛൻ കർഷകനാണ്. ഇത്രയും വലിയ ഫീസ് നൽകാൻ മാത്രം ഭൂമിയോ വരുമാനമോ ഇല്ല. എന്റെ രക്തം വീണ്ടും നിറയും. പക്ഷേ ഞാൻ പഠിച്ചില്ലെങ്കിൽ നാളെ തൊഴിലില്ലാത്തവനായി മാറും. അതുകൊണ്ടാണ് ഇപ്പോൾ ഇത്രയധികം കഷ്ടപ്പെടുന്നത്” ഒരു നീറ്റ് വിദ്യാർഥി പ്രതികരിച്ചു.രക്തബാങ്കുകളിൽ നിന്ന് പ്രോസസിങ് ഫീസ് കഴിച്ചുള്ള തുക മാത്രമാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. 1500 രൂപയാണ് പ്രോസസിങ് ഫീസ്. ഇതോടെ 5,000 രൂപയ്ക്ക് രക്തം നൽകാൻ തയ്യാറാകുന്ന വിദ്യാർഥിക്ക് കയ്യിൽ കിട്ടുന്നത് 3,500 രൂപ മാത്രമാണ്.ഈ രക്തക്കച്ചവടത്തിന് പിന്നിൽ വലിയൊരു സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികളെയും ആവശ്യക്കാരെയും ബന്ധിപ്പിച്ചുകൊണ്ട് ധാരാളം ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. ആവശ്യക്കാർ ഇടനിലക്കാരെ സമീപിച്ചാൽ ഒറ്റ ഫോൺകോളിൽ വിദ്യാർഥി സ്ഥലത്തെത്തും. വിദ്യാർഥികൾക്ക് ലഭിക്കുന്ന തുകയിൽ കുറച്ചധികം തുക ഇവർ കമ്മീഷനായി എടുക്കുന്നുണ്ട്. അതിനാൽ പരമാവധി നേരിട്ടുള്ള ഇടപാടുകളാണ് വിദ്യാർഥികൾ നടത്തുക. രക്തബാങ്ക് ജീവനക്കാരുടെ പിടിയിൽ പെടാതിരിക്കാൻ, പല സ്ഥാപനങ്ങളിലായി മാറിമാറിയാണ് ഇവർ രക്തം വിൽക്കുന്നത്. ഇന്ത്യയില്‍ രക്തം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ രക്തം വില്‍ക്കുന്നതും വാങ്ങുന്നതും സുപ്രിംകോടതി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. സ്വമേധയാ ഉള്ള രക്തദാനം മാത്രമാണ് അനുവദനീയം. മനുഷ്യ അവയവങ്ങളുടെയും കലകളുടെയും മാറ്റിവെക്കല്‍ നിയമപ്രകാരം രക്തം വാങ്ങുന്നതും വില്‍ക്കുന്നതും രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവും 10,000 രൂപ മുതല്‍ 20,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം നിര്‍ദിഷ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ രക്തബാങ്കില്‍ നിന്ന് രക്തം വിതരണം ചെയ്താൽ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ലഭിക്കും. രക്തം ആവര്‍ത്തിച്ച് വില്‍ക്കാന്‍ ബ്രോക്കര്‍മാരോ ദാതാക്കളോ വ്യാജ മെഡിക്കല്‍ കുറിപ്പടികള്‍, വ്യാജ കത്തുകള്‍, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഉപയോഗിച്ചാല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പകര്‍ച്ചവ്യാധികള്‍ പടര്‍ത്തല്‍ അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഒന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.ഉത്തർപ്രദേശ് സർക്കാർ ‘അഭ്യുദയ’ പോലുള്ള സൗജന്യ കോച്ചിങ് പദ്ധതികൾ നൽകുന്നുണ്ടെങ്കിലും പ്രവേശനം നേടുന്നതിനുള്ള കർശന മാനദണ്ഡങ്ങൾ കാരണം എല്ലാ കുട്ടികൾക്കും അതിൻ്റെ പ്രയോജനം ലഭിക്കുന്നില്ല. തങ്ങളുടെ ഭാവിയും കരിയറും കെട്ടിപ്പടുക്കാൻ കഠിനമായ പ്രയത്നം നടത്തുന്ന വിദ്യാർഥികൾ കടുത്ത സാമ്പത്തിക ചൂഷണത്തിനും ദുരിതങ്ങൾക്കുമാണ് ഇരയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot