കൊല്ലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി അപകടം: ഒരാൾ മരിച്ചു
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി വിയ്യൂര്‍ സ്വദേശി മരിച്ചു. വിയ്യൂര്‍ അമ്പലത്തിന് സമീപം മണക്കുളങ്ങര വിനോദ് കുമാര്‍ ആണ് മരിച്ചത്.
അന്‍പത്തിനാല് വയസായിരുന്നു.ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭാര്യ: സ്മിത.
മക്കള്‍: അസ്മ വിനോദ്, അശ്വിന്‍.
അച്ഛന്‍: ദാമോധരന്‍ നായര്‍
അമ്മ: തങ്കമ്മ.
സഹോദരങ്ങള്‍: സരസ, വിശ്വന്‍, നന്ദിനി, രാജന്‍, സുരേഷ്





