പ്രിയദർശിനി പദ്ധതി: സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്; സമരം ഒഴിവാക്കാൻ ഇന്ന് നിർണായക ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ ആരംഭിക്കും.ബസുടമകളുടെ ആറ് പ്രധാന സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഉടമകൾ കടക്കെണിയിലേക്ക്കൂപ്പുകുത്തുകയാണെന്നുമാണ് സമരസമിതി വ്യക്തമാക്കുന്നത്. സൗജന്യ യാത്രാ ആനുകൂല്യം സ്വകാര്യ ബസുകളിലെ സ്ത്രീകൾക്കും ബാധകമാക്കണമെന്നുംഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
അതിനിടെ, പണിമുടക്ക് ഒഴിവാക്കാനായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നിർണായക ചർച്ച നടന്നേക്കും. പണിമുടക്ക് സംബന്ധിച്ച് ഈ മാസം16-ന് സർക്കാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതെന്ന്ഭാരവാഹികൾ അറിയിച്ചു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരളപ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് മുന്നിലുള്ളത്
.സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ഉടമകളുടെ പരാതി. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ സമരം പരമാവധിഒഴിവാക്കാൻ ശ്രമിച്ചതാണെന്നും എന്നാൽ സർക്കാർ തലത്തിൽ സഹായം ലഭിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടി വന്നതെന്നും സമരസമിതിവ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവുണ്ടായെന്നും നിരവധി സർവീസുകൾനിർത്തിവെക്കേണ്ടി വന്നതായും ബസുടമകൾ കൂട്ടിച്ചേർത്തു.






