കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു. കുഴൽമന്ദത്താണ് അപകടം. പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് (29) ആണ് മരിച്ചത്. ചരപ്പറമ്പ് സ്വദേശി ശശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടം.കിണര്‍ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ആലത്തൂര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്തത്. കുഴല്‍മന്ദം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് .അംബികയാണ് ഭാര്യ. ആദി കൃഷ്ണന്‍, ആദിത്യന്‍ എന്നിവര്‍ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവര്‍ സഹോദരങ്ങളാണ്.യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button