റെയിൽവേ വിളിക്കുന്നു; ക്ലർക്ക്, ടൈപ്പിസ്റ്റ്, സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 3000ത്തോളം ഒഴിവുകൾ

റെയിൽവേയിൽ വിവിധ ആർ.ആർ.ബിയുടെ കീഴിലുള്ള നോൺ ടെക്നിക്കൽ അണ്ടർഗ്രാജുവേറ്റ് കാറ്റഗറിയിൽപെടുന്ന താഴെ കാണുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1688 ഒഴിവുകളുണ്ട്. നവംബർ 13നകം അപേക്ഷിക്കാം. കമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്: ഒഴിവുകൾ 700. അടിസ്ഥാന ശമ്പളം 21,700 രൂപ. അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്: ഒഴിവുകൾ 200. അടിസ്ഥാന ശമ്പളം 19,900 രൂപ. ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: 600, ട്രെയിൻസ് ക്ലർക്ക് 188. അടിസ്ഥാന ശമ്പളം 19,900 രൂപ. കേരളത്തിൽ തിരുവനന്തപുരം ആർ.ആർ.ബിയുടെ കീഴിൽ 75 പേർക്കാണ് അവസരം. (കമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് 59, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് 11, ട്രെയിൻസ് ക്ലർക്ക് 5) നിശ്ചിത ഒഴിവുകൾ പട്ടികജാതി/ വർഗം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, വിമുക്തഭടന്മാർ, ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. യോഗ്യത: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ ഹയർ സെക്കൻഡറി /തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പട്ടികജാതി / വർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഉയർന്ന യോഗ്യതയുള്ളപക്ഷം പ്ലസ് ടു /തത്തുല്യ പരീക്ഷക്ക് 50 ശതമാനം മാർക്ക് വേണമെന്നില്ല. പ്ലസ് ടു ഏത് സ്കീമുകാർക്കും അപേക്ഷിക്കാം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെ പരിഗണിക്കില്ല. അപേക്ഷ/പരീക്ഷാഫീസ്: 500 രൂപ, വനിതകൾ, ട്രാൻസ്ജൻഡർ, എസ്.സി/ എസ്.ടി, വിമുക്തഭടന്മാർ, ഭിന്നശേഷി മുതലയായ വിഭാഗങ്ങൾക്ക് 250 രൂപ. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് /െക്രഡിറ്റ് കാർഡ് / യു.പി.ഐ ഉപയോഗിച്ച് ഫീസ് അടക്കാം. അപേക്ഷാഫീസ് 15 വരെ സ്വീകരിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. വിശദവിവരങ്ങൾ: www.rrbapply.gov.in




