കണ്ണിൽപ്പെടാതെ കടന്നുകയറ്റം, രഹസ്യങ്ങൾ ചോർത്തൽ; പ്രതിദിനം ഇന്ത്യയിൽ ശരാശരി 9.5 സൈബർ ആക്രമണങ്ങൾ

ഇന്ത്യൻ സൈബർ മേഖല മുമ്പെങ്ങുമില്ലാത്തവിധം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 31 മാസത്തിനിടെ (2024 ജനുവരി മുതൽ 2026 ജൂലൈ വരെ) രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്കെതിരെ 8,978 സൈബർ ആക്രമണങ്ങൾ നടന്നതായി വിവിധ സൈബർ കുറ്റവാളി ഗ്രൂപ്പുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അതായത്, പ്രതിദിനം ശരാശരി 9.5 സൈബർ ആക്രമണങ്ങൾ!മുമ്പ് വെബ്‌സൈറ്റുകൾ തകരാറിലാക്കി (DDoS) പരസ്യമായി കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന രീതികളിൽ നിന്ന് മാറി, സർക്കാറിന്റെയും വൻകിട കോർപറേറ്റുകളുടെയും നെറ്റ്‌വർക്കുകളിലേക്ക് നിശ്ശബ്ദമായി കടന്നുകൂടി രഹസ്യവിവരങ്ങളും ആക്‌സസും വിൽക്കുന്ന അപകടകരമായ രീതിയിലേക്ക് ഹാക്കർമാർ ചുവടുമാറിയിരിക്കുന്നു. ആകെ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളുടെ എണ്ണത്തിൽ ചെറിയ തോതിലുള്ള കുറവുണ്ടെങ്കിലും, സൈബർ ആക്രമണങ്ങളുടെ പ്രത്യാഘാതവും തീവ്രതയും എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. മാറിയ ആക്രമണ രീതികൾ: വെബ്‌സൈറ്റ് തകർക്കലിൽ നിന്ന് നെറ്റ്‌വർക്ക് ലേലത്തിലേക്ക്കണക്കുകൾ പ്രകാരം 2024-ൽ 4,083 സൈബർ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയപ്പോൾ, 2025-ൽ അത് 2,983 ആയി കുറഞ്ഞിരുന്നു. എന്നാൽ, 2026-ന്റെ ആദ്യ ഏഴുമാസങ്ങളിൽ മാത്രം 1,912 കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇത് മുൻവർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ്. മണിക്കൂറുകളോളം വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമാക്കി സോഷ്യൽ മീഡിയയിൽ സ്‌ക്രീൻഷോട്ട് പങ്കുവെക്കുന്ന DDoS ആക്രമണങ്ങൾ 69 ശതമാനത്തോളം കുറഞ്ഞപ്പോൾ, ഇന്ത്യൻ നെറ്റ്‌വർക്കുകളിലേക്കുള്ള പ്രവേശനം (Initial Access) ലേലത്തിൽ വെച്ച് വിൽക്കുന്ന സംഭവങ്ങൾ 233 ശതമാനമാണ് വർധിച്ചത്. വി.പി.എൻ വിവരങ്ങളോ അഡ്മിൻ പാസ്‌വേഡുകളോ ചോർത്തി സിസ്റ്റത്തിൽ കടന്നുകൂടിയ ശേഷം, അതിന്റെ നിയന്ത്രണം മറ്റ് റാൻസംവെയർ സംഘങ്ങൾക്ക് ലേലം വിളിച്ചുവിൽക്കുകയാണ് ഇവർ ചെയ്യുന്നത്. 2026-ഓടെ ഇത്തരം ആക്‌സസ് വിൽപനക്കാർ സാധാരണ ഹാക്ടിവിസ്റ്റുകളെക്കാൾ വർധിച്ചു. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്ന റാൻസംവെയർ ആക്രമണങ്ങളും സർവകാല റെക്കോർഡിലാണ്; 2024-ൽ 112, 2025-ൽ 120, 2026-ലെ ആദ്യ ഏഴ് മാസങ്ങളിൽ തന്നെ 131 എന്നിങ്ങനെയാണ് റാൻസംവെയർ ഇരകളുടെ എണ്ണം. ‘കിൽ സെക്യൂരിറ്റി’ (53 ഇരകൾ), ‘ദി ജെന്റിൽമെൻ’ (30), ‘ലോക്ക്ബിറ്റ് 3.0’ (22), ‘ഫങ്ക്സെക്’ (18) തുടങ്ങിയ റാൻസംവെയർ സംഘങ്ങളാണ് ഇതിൽ പ്രധാനികൾ. ഐ.ടി കമ്പനികൾ, നിർമ്മാണ മേഖല, ആശുപത്രികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന ഇരകൾ. സ്‌കൂളുകളും ഭരണകേന്ദ്രങ്ങളും: എളുപ്പത്തിൽ ഇരയാകുന്ന സോഫ്റ്റ് ടാർഗെറ്റുകൾഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്നത് വിദ്യാഭ്യാസ മേഖലയാണ്. 554 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡൊമെയ്‌നുകളിലായി 1,842 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. സർക്കാർ ഭരണവിഭാഗങ്ങൾക്ക് നേരെ 797-ഉം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നേരെ 256-ഉം ആക്രമണങ്ങളുണ്ടായി. ആകെ ആക്രമണങ്ങളുടെ 36 ശതമാനവും വിദ്യാഭ്യാസ, സർക്കാർ മേഖലകളെയാണ് ലക്ഷ്യമിട്ടത്. കൃത്യമായ സെക്യൂരിറ്റി ബജറ്റോ നിരീക്ഷണ സംവിധാനങ്ങളോ ടെക്നിക്കൽ ടീമോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെയും കോളജുകളുടെയും വെബ്‌സൈറ്റുകളാണ് ഹാക്കർമാർ വളരെ എളുപ്പത്തിൽ ഇരയാക്കുന്നത്. ഭൗമരാഷ്ട്രീയ (Geopolitical) പിരിമുറുക്കങ്ങളുടെ സമയത്താണ് സൈബർ ആക്രമണങ്ങൾ കുത്തനെ ഉയർന്നത്. ഉദാഹരണത്തിന്, ‘ഓപറേഷൻ സിന്ദൂർ’ നടന്ന 2025 മേയ് ഏഴു മുതൽ 10 വരെയുള്ള നാല് ദിവസത്തിനുള്ളിൽ മാത്രം 276 ആക്രമണങ്ങളുണ്ടായി. റിപ്പർസെക് (RipperSec), അനോൺ ബ്ലാക്ക് ഫ്ലാഗ് (ANON BLACK FLAG), ബംഗ്ലാദേശ് സൈബർ ട്രൂപ്പ്സ് തുടങ്ങിയ ഹാക്ടിവിസ്റ്റ് കൂട്ടായ്മകളാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ. ചോരുന്ന സർക്കാർ ഡിജിറ്റൽ ഫയലുകൾസർക്കാർ സ്ഥാപനങ്ങൾ മാത്രം 1,349 ആക്രമണങ്ങൾക്ക് ഇരയായി, അതിൽ 689 gov.in, nic.in ഡൊമെയ്‌നുകൾ ഉൾപ്പെടുന്നു. നാഷണൽ പോർട്ടൽ ഓഫ് ഇന്ത്യ (36 തവണ), ഇന്ത്യൻ എയർഫോഴ്‌സ് (17), ഇലക്ഷൻ കമീഷൻ (16), ഉത്തർപ്രദേശ് പൊലീസ് (16), ഡൽഹി പൊലീസ് (12) എന്നിവയാണ് പ്രധാന ഇരകൾ. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷൻ കമീഷന്റെ സൈറ്റ് തടസ്സപ്പെടുത്താനും വോട്ടർ വിവരങ്ങൾ ചോർത്താനും ശ്രമങ്ങളുണ്ടായി. തങ്ങളുടെ പക്കൽ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങളുണ്ടെന്നാണ് ആക്രമണകാരികൾ അവകാശപ്പെടുന്നത്. ഐ.സി.എം.ആർ (ICMR), കോവിൻ (CoWIN) തുടങ്ങിയ പ്രമുഖ ഡാറ്റാബേസുകളിൽ നിന്നായി 81.5 കോടി ജനങ്ങളുടെ ഡാറ്റ ഉൾപ്പെടെ 300 കോടിയിലധികം റെക്കോർഡുകൾ കൈയ്യിലുണ്ടെന്ന് ‘അനെറ്റ്’ (Annet) എന്ന അക്കൗണ്ട് അവകാശപ്പെട്ടു. ഇവയിൽ ഭൂരിഭാഗവും പഴയ ഡാറ്റ പുതിയ പേരിൽ വീണ്ടും വിൽക്കുന്നതാണെങ്കിലും, ചോർന്ന വിവരങ്ങളിൽ തിരിച്ചറിയൽ രേഖകളും വിവരങ്ങളും ഉൾപ്പെടുന്നു എന്നത് ഗുരുതരമായ ഭീഷണിയാണ്. പ്രധാന സർക്കാർ ഡാറ്റാ ചോർച്ച അവകാശവാദങ്ങൾ ഒറ്റനോട്ടത്തിൽ:* ജിഎസ്ടി നെറ്റ്‌വർക്ക് (GSTN): 85 കോടി റെക്കോഡുകൾ (‘ജാക്ക് ബാക്ക്’ എന്ന ഹാക്കർ) * രാജസ്ഥാൻ PHED ടാങ്കർ ട്രാക്കിംഗ് സിസ്റ്റം: 7.7 കോടി റെക്കോർഡുകൾ (ജിപിഎസ് വിലാസങ്ങളും ഒടിപികളും) * ബിഹാർ സർക്കാർ: 2.4 കോടി വസ്തുവകകളുടെ ഡാറ്റ * തമിഴ്‌നാട് സ്‌കോളർഷിപ്പ് പോർട്ടൽ: 1.3 കോടി വിദ്യാർത്ഥികളുടെ വിവരങ്ങൾ * പൊലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം: 60 ലക്ഷം ആളുകളുടെ ചിത്രങ്ങളും എഫ്.ഐ.ആർ വിവരങ്ങളും * മറ്റു ചോർച്ചകൾ: ആയുഷ് ഹരിയാന, ഇന്ത്യാ പോസ്റ്റ്, മിസോറാം സർക്കാർ, മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ്, ഐ.സി.എ.ഐ, മധ്യപ്രദേശ്-ഉത്തർപ്രദേശ് സർക്കാരുകൾ, ഇൻകം ടാക്‌സ് വകുപ്പ്, യു.പി.എസ്.സി, പരിവാഹൻ സേവ. പ്രതിരോധ രേഖകളും കുടിവെള്ള വിതരണവും ഭീഷണിയിൽതീവ്രതയേറിയ മറ്റൊരു ആക്രമണം പ്രതിരോധ മേഖലക്ക് നേരെയാണ് ഉണ്ടായത്. ഡി.ആർ.ഡി.ഓ (DRDO)-യിൽ നിന്ന് ആയുധ ഡിസൈനുകളും തന്ത്രപ്രധാന വിവരങ്ങളും അടങ്ങുന്ന 20 ടെറാബൈറ്റ് ഡാറ്റ ‘ബാബുക്’ (Babuk) ഗ്രൂപ്പ് ചോർത്തിയതായി അവകാശപ്പെട്ടു. 2026 ജൂലൈയിൽ ആകാശ് പ്രൈം മിസൈൽ പദ്ധതികൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന രേഖകളും ലേലത്തിന് വെക്കപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് നയതന്ത്ര പാസ്‌പോർട്ട് ഉടമകളുടെ വിവരങ്ങളും ഇ-മൈഗ്രേറ്റ് ഡാറ്റയും ചോർന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേവലം ഡാറ്റ ചോർച്ചക്കുമപ്പുറം, രാജ്യത്തെ അത്യാവശ്യ പൊതുസൗകര്യങ്ങളെ തടസ്സപ്പെടുത്താനും ശ്രമങ്ങളുണ്ടായി. ഡൽഹി ജല ബോർഡിന്റെ കൊറോണേഷൻ ജലശുദ്ധീകരണ ശാലയിലെ (പ്രതിദിനം 20 ദശലക്ഷം ഗാലൻ ഉൽപാദനം) കൺട്രോൾ സിസ്റ്റങ്ങൾ ‘ഇൻഫ്രാസ്ട്രക്ചർ ഡിസ്ട്രക്ഷൻ സ്ക്വാഡ്’ എന്ന സംഘം നിയന്ത്രണത്തിലാക്കിയെന്ന അവകാശവാദം ഇതിനൊരു ഉദാഹരണമാണ്. പശ്ചിമ ബംഗാളിലെ പൊതുജന ആരോഗ്യ എൻജിനീയറിങ് വകുപ്പിലും (PHED) ഇത്തരത്തിൽ കടന്നുകയറ്റമുണ്ടായി.(സൈബർ സുരക്ഷാ വിദഗ്ധൻ, CEO, ഫാൽക്കൺ ഫീഡ്സ്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot