ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി

ട്രാക്കിൽ അറ്റക്കുറ്റപണികൾ നടക്കുന്ന സാഹചര്യത്തിൽ തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം.

ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്തത്.

ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്.

ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും.പൂർണമായും റദ്ദാക്കിയ ട്രെയിനുകൾവൈകിട്ട് 6.30 ന് പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (Train No. 56116) നവംബർ 4-ന് റദ്ദാക്കി.

രാത്രി 8.10 ന് പുറപ്പെടേണ്ട തൃശൂർ – ഗുരുവായൂർ പാസഞ്ചർ (Train No. 56115) നവംബർ 4-ന് സര്‍വീസ് ഉണ്ടാകില്ല.രാത്രി 09.5ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം ജങ്ഷൻ മെമു (Train No. 66310) നവംബർ 20, 27 തിയതികളിൽ പൂർണമായും റദ്ദാക്കി.ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾകണ്ണൂർ-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് (Train No. 16306): നവംബർ 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 01, 04 തിയതികളിലും പുറപ്പെടുന്ന തൃശൂരിൽ യാത്ര അവസാനിപ്പിക്കും

. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് (Train No. 18189): നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button