പട്ടാമ്പി ആസ്ഥാനമായി വള്ളുവനാട് ജില്ല രൂപീകരിക്കണം: മുഹമ്മദ് മുഹ്‌സിൻ എംഎൽഎ
തിരുവനന്തപുരം: പട്ടാമ്പി ആസ്ഥാനമായി വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. വള്ളുവനാട് ജില്ല ഭാഷാപരമായും സാംസ്‌കാരികമായും വള്ളുവനാടിന്റെ പാരമ്പര്യമുള്ള പുതിയ ജില്ല വേണമെന്നാണ് മുഹ്‌സിൻ ആവശ്യപ്പെട്ടത്.സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു.മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണെമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.





