വടകരയില്‍ വീട്ടുപറമ്പില്‍ പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
വടകര: പുത്തൂരില്‍ വീട്ടു പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തി. പുത്തൂര്‍ സ്വദേശിയായ വാഴയില്‍ സതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പറമ്പിലെ കൃഷി നനയ്ക്കാനായി എത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വടകര പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.സതീഷ്കുമാറിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തി വരുന്നതിനിടെയിലുമാണ് മൃതദേഹം കണ്ടെത്തിയത്.വടകര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.





