പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പയ്യോളി : കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യോളി കടലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് അടിയൊഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം ജയന്റെ മകൻ അനൽ (19 ) ആണ് മരിച്ചത്.





