മലപ്പുറം വഴിക്കടവിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം വഴിക്കടവിൽ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചക്കൊല്ലി കാട്ടുനായ് വിഭാഗത്തിലെ വിജേഷാണ് (26) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തിൽ വഴിക്കടവ് പൊലീസ് കേസെടുത്തു. മരണ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.





