ചേമഞ്ചേരില് റെയില്‍വേ സ്റ്റേഷനിലും കണക്കശ്ശേരിയിലെ വീട്ടിലും മോഷണം; 12 പവനിലേറെ സ്വര്‍ണ്ണം നഷ്ടമായി
ചേമഞ്ചേരി: കണക്കശ്ശേരിയില് വീട്ടില്‍ മോഷണം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കണക്കശ്ശേരി സ്വദേശി കരുണാകരന്റെ വീട്ടിലാണ് കള്ളന് കയറിയത്. 12 അര പവനോളം സ്വര്‍ണ്ണം കവര്‍ന്നിട്ടുണ്ട്. മോഷണ സമയത്ത് കരുണാകരനും ഭാര്യയും വീട്ടിലുണ്ടായിരുന്നു
വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് നിഗമനം. ഇന്നലെ രാത്രിയില്‍ തന്നെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലും മോഷണം നടന്നിരുന്നു.
ടിക്കറ്റ് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച കളക്ഷന്‍ തുകയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും ഇവിടെനിന്ന് കവര്‍ന്നു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.പൂക്കാട് പനായില്‍ ഭാഗത്തും ഇതേ രാത്രിയില്‍ കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. സംഭവസ്ഥലങ്ങളില്‍ കൊയിലാണ്ടി പോലീസ് വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.പ്രതിയെ തിരിച്ചറിയുന്നതിനായി റെയില്‍വേ സ്റ്റേഷന്റെയും സമീപത്തെ വീടുകളുടെയും റോഡുകളുടെയും പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കേന്ദ്രീകരിച്ച് പരിശോധിച്ചുവരികയാണ്.





