കരുത്ത് കൂട്ടാം; മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ ഈ ഭക്ഷണങ്ങൾ തരും

പ്രോട്ടീന്റെ കലവറയായ മുട്ട ഒരു സൂപ്പർ ഫുഡ് തന്നെയാണ്. പേശി വളർച്ചയ്ക്കും വയർ നിറഞ്ഞ ഫീൽ കിട്ടാനും, ശരീരം ആരോഗ്യകരമായി നിലനിർത്താനുമൊക്കെ പ്രോട്ടീൻ നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഒരു മുട്ടയിൽ ഏകദേശം 6-7 ഗ്രാം ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. പെട്ടന്ന് തയാറാക്കാൻ സാധിക്കുന്നതും ദിവസേന ഈസിയായി മറ്റു ഭക്ഷണങ്ങളോടൊപ്പം ചേർത്ത് കഴിക്കാം എന്നതുകൊണ്ടും പലരുടേയും ഫേവറേറ്റാണ് മുട്ട. എന്നാൽ, മുട്ടയിൽ നിന്ന് കിട്ടുന്ന അതേ അളവിൽ പ്രോട്ടീൻ ലഭിക്കുന്ന മറ്റു ഭക്ഷണങ്ങൾ പരിചയപ്പെടാം…ഗ്രീക്ക് യോഗർട്ട്100 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ ഏകദേശം 10 ഗ്രാമാണ് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുട്ടയേക്കാൾ പ്രോട്ടീൻ സമ്പന്നമാണ്. ദഹന ആരോഗ്യം വർധിപ്പിക്കുന്ന പ്രോബയോട്ടിക്സും ​ഗ്രീക്ക് യോ​ഗർട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി മികച്ച ഓപ്ഷൻ കൂടിയാണ് ​ഗ്രീക്ക് യോ​ഗർട്ട്.പരിപ്പ്വേവിച്ച പരിപ്പിൽ 100 ഗ്രാമിന് 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവയും ഉയർന്ന അളവിലടങ്ങിയിട്ടുണ്ട്. വെജിറ്റേറിയൻസിന് പരിപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്.ചിക്കൻ ബ്രെസ്റ്റ്100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ മികച്ച പ്രോട്ടീൻ കലവറയാണെന്ന് തന്നെ വിശേഷിപ്പിക്കാം.ചീസ്ചീസ് 100 ഗ്രാമിന് 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറി വളരെ കുറവാണ്. പതുക്കെ ദഹിക്കുകയും പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുകയും ചെയ്യുന്ന ഉയർന്ന അളവിലുള്ള കെയ്‌സിൻ പ്രോട്ടീൻ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ചെറുപയർവേവിച്ച 100 ഗ്രാം കടലയിൽ 8-9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന നാരുകളിലൂടെ ശരീരത്തിന് ഊർപ്പവും നൽകും. കൊഴുപ്പും കാർബോഹൈഡ്രേറ്റും താരതമ്യേന കുറവായതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്.ട്യൂണ മീൻ100 ഗ്രാം ട്യൂണ മീനിൽ 29 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ബദാംഓരോ 100 ഗ്രാം ബദാമിലും ഏകദേശം 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾക്കൊപ്പം ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ എന്നിവയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.മത്തങ്ങ വിത്തുകൾഓരോ 100 ഗ്രാം മത്തങ്ങ വിത്തിലും ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.മുട്ട കഴിക്കുന്നവർ മുട്ട വെറുതെ കഴിക്കാതെ അവയുടെ പ്രോട്ടീൻ ഇരട്ടിയാക്കാൻ അവയ്ക്കൊപ്പം തക്കാളി, മഷ്റൂം, ഇലകൾ, അവോക്കാഡോ, ധാന്യങ്ങൾ, തൈര് എന്നിവ ചേർത്ത് കഴിച്ചാൽ മുട്ടയുടെ ആരോ​ഗ്യ ​ഗുണങ്ങൾ ഇരട്ടിയാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button