കോഴിക്കോട് ജില്ലയിലെ ബസുകളുടെ സമയക്രമ പുനഃക്രമീകരണ യോഗം നവംബർ 10 ന്

കോഴിക്കോട് ജില്ലയിലെ സ്റ്റേജ് കാരിയേജ് സർവീസുകളുടെയും കെ. എസ്. ആർ. ടി. സി. സർവീസുകളുടെയും നിലവിലെ സമയക്രമം പുനഃപരിശോധിച്ച്, സർവീസുകൾ തമ്മിലുള്ള സമയക്രമത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും റൂട്ടുകൾ യുക്തിസഹമായി ക്രമീകരിക്കുന്നതിനുമായി യോഗം ചേരും.

നവംബർ 10 ന് രാവിലെ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് കാരിയേജ് ഓപ്പറേറ്റർമാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.ജില്ലയിലെ വിവിധ ബസ് ഉടമ സംഘടനകളിൽ നിന്ന് രണ്ട് പ്രതിനിധികൾക്ക് വീതം യോഗത്തിൽ പങ്കെടുക്കാം. സംഘടനാ പ്രതിനിധികൾ അല്ലാതെ യോഗത്തിൽ പങ്കെടുക്കുന്നവർ കോഴിക്കോട് ആർ. ടി. ഓഫീസിൽ മുൻകൂട്ടി അറിയിക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button