Kerala
തിരുവല്ലയിൽ കാറുകൾ കൂട്ടിയിടിച്ചു; പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

തിരുവല്ല: ടി.കെ. റോഡിലെ നെല്ലാട് പാടത്തും പാലത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ്കുമാർ, ഇലന്തൂർ സ്വദേശികളായ വിൽസൺ കോശി (68 ), ഭാര്യ വത്സമ്മ കോശി ( 58) എന്നിവർക്കാണ് പരിക്കേറ്റത്.പ്രദീപ്കുമാറിനെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലും വിൽസൺ കോശി, വത്സമ്മ എന്നിവരെ മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രികൾ പറഞ്ഞു. ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പൊലീസ് എത്തിയാണ് പരിഹരിച്ചത്.
