ചൊ​വ്വ​യി​ൽ മാ​ണി​ക്യ​ക്ക​ല്ലു​ക​ളോ?..;നാ​സ​യു​ടെ പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന ക​ണ്ടെ​ത്ത​ൽ

ചൊവ്വയിൽ വിലപിടിപ്പുള്ള മാണിക്യക്കല്ലുകൾ ഉണ്ടാകുമോ? ഈ ചോദ്യത്തിന് പുതിയ സാധ്യതകൾ തുറന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പെർസിവിയറൻസ് റോവർ. ചൊവ്വയിലെ ഇളംനിറമുള്ള പാറകളിൽ മാണിക്യക്കല്ലിന്റെ രൂപവത്കരണവുമായി ബന്ധമുള്ള കൊറണ്ടം എന്ന ധാതുവിന്റെ സാന്നിധ്യമാണ് റോവർ കണ്ടെത്തിയത്. പെർസിവിയറൻസിലെ അത്യാധുനിക ഉപകരണമായ സൂപ്പർക്യാം ഉപയോഗിച്ച് പാറകൾ പരിശോധിക്കുന്നതിനിടെയാണ് കണ്ടെത്തൽ. ലേസർ രശ്മികൾ ഉപയോഗിച്ച് പാറകളിലെ ധാതുക്കളുടെയും രാസമൂലകങ്ങളുടെയും ഘടന തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണമാണിത്. പരിശോധനയിൽ പാറകളിൽനിന്ന് 692.7, 694.1 നാനോമീറ്റർ തരംഗദൈർഘ്യങ്ങളിലുള്ള പ്രത്യേക പ്രകാശസൂചനകൾ ലഭിച്ചു. കൊറണ്ടം ധാതുവിന്റെ പരൽഘടനയിൽ അടങ്ങിയ ക്രോമിയം ആറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പ്രകാശമെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഭൂമിയിൽ ക്രോമിയം അടങ്ങിയ കൊറണ്ടത്തിന്റെ ചുവന്ന രത്നരൂപമാണ് മാണിക്യം എന്നറിയപ്പെടുന്നത്. എന്നാൽ, ചൊവ്വയിൽ വലിയ മാണിക്യശേഖരമോ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കാവുന്ന രത്നങ്ങളോ കണ്ടെത്തിയെന്നല്ല ഇതിനർഥം. അതിസൂക്ഷ്മമായ കൊറണ്ടം പരലുകളുടെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ പരലുകൾ ചൊവ്വയുടെ ഭൂമിശാസ്ത്രപരമായ പരിണാമത്തെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. ആൻ ഒല്ലിലയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലുകൾ ‘ജിയോഫിസിക്കൽ റിസർച് ലെറ്റേഴ്സ്’ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂമിയിൽ ഉയർന്ന താപനിലയും മർദവും ഉൾപ്പെടെയുള്ള പ്രത്യേക ഭൂമിശാസ്ത്ര സാഹചര്യങ്ങളിലാണ് കൊറണ്ടം രൂപപ്പെടുന്നത്. ഭൂമിയിലേതുപോലെ സജീവമായ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം ചൊവ്വയിലില്ല. അതിനാൽ ഇത്തരമൊരു ധാതു ചൊവ്വയിൽ എങ്ങനെ രൂപപ്പെട്ടുവെന്നതാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. പണ്ടുകാലത്ത് ചൊവ്വയിൽ പതിച്ച വലിയ ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഇതിന് കാരണമായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇവയുടെ ആഘാതത്തിൽ ഉണ്ടാകുന്ന കടുത്ത ചൂടും മർദവും പാറകളുടെ ഘടനയിൽ മാറ്റം വരുത്തുകയും പുതിയ ധാതുക്കൾ രൂപപ്പെടാൻ വഴിയൊരുക്കുകയും ചെയ്തിരിക്കാം. ചൊവ്വയിലെ ജെസെറോ ഗർത്തത്തിന്റെ അരികിലുള്ള പുരാതന ഭൂപ്രദേശത്താണ് പെർസിവിയറൻസ് ഇപ്പോൾ പര്യവേക്ഷണം നടത്തുന്നത്. ഉൽക്കാപതനങ്ങളുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്ര മാറ്റങ്ങളുടെ തെളിവുകൾ ഇവിടെ നിലനിൽക്കുന്നുണ്ടാകാമെന്നാണ് കരുതുന്നത്. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ഇളംനിറമുള്ള പാറകളിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണ് ഗവേഷകർ. സൂപ്പർക്യാമിന്റെ സഹായത്തോടെ സമാനമായ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്താനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. ചൊവ്വയിൽ മാണിക്യക്കല്ലുകളുടെ വൻശേഖരമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കണ്ടെത്തിയ സൂക്ഷ്മ പരലുകൾക്ക് വലിയ ശാസ്ത്രീയ പ്രാധാന്യമുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചൊവ്വയിൽ നടന്ന ഉൽക്കാപതനങ്ങളെക്കുറിച്ചും ഗ്രഹത്തിന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഇവ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot