ഓട്ടോ – ടാക്സി സംയുക്ത ട്രേഡ് യൂണിയൻ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
district news district news district news district news district news district news district news district news district news district news district
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാരുമായി ധാരണയായതോടെ, ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക് സംയുക്ത ട്രേഡ് യൂണിയനുകൾ പിൻവലിച്ചു.
ഗതാഗതമന്ത്രി സി.പി. ജോണുമായി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്കുകൾ ഉയർത്താൻ ഉറപ്പ് ലഭിച്ചത്.വരുന്ന ജനുവരി ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്താനാണ് ധാരണയായിരിക്കുന്നത്.
നിരക്ക് എത്ര രൂപ വീതം വർധിപ്പിക്കണമെന്ന് വിശദമായി പഠിച്ചു റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും സർക്കാർ അറിയിച്ചു.
ഓട്ടോറിക്ഷയുടെ മിനിമം ചാർജ് നിലവിലെ 30 രൂപയിൽ നിന്ന് 50 രൂപയായും, ടാക്സിയുടേത് 250 രൂപയിൽ നിന്ന് 300 രൂപയായും ഉയർത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. നേരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്നായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.





