സംസ്ഥാനത്തെ 32 ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ 32 ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കും. നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുന്നതോടെയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന 32 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് റദ്ദാവുക. ഈ ഹോട്ടലുകളുടെ നക്ഷത്ര പദവി നിഷേധിച്ചിരിക്കയാണ് സര്‍ക്കാര്‍.
നക്ഷത്ര പദവിക്കായി അപേക്ഷ നല്‍കിയിട്ടും പരിശോധനയില്‍ യോഗ്യത നേടാത്തതാണ് 32 ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി നിഷേധിക്കാന്‍ കാരണം. എന്നാല്‍ ഈ ഹോട്ടലുകളിലെ ബാറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് 30 വരെയാണ് നിലവില്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുക.
290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്ക് അപേക്ഷ നല്‍കിയത്. പരിശോധനയില്‍ 32 ബാറുകള്‍ക്കാണ് നക്ഷത്രപദവി ലഭിക്കാത്തതെന്ന് അഡീഷണല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബുധനാഴ്ച്ച എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.





