വടകരയിൽ സ്വകാര്യ ബസ് മാനേജറെ മുളകുപൊടി വിതറി ആക്രമിച്ചെന്ന പരാതി; ഒരാൾ പിടിയിൽ
വടകര: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് മാനേജറെ മുളകുപൊടി വിതറി ആക്രമിച്ചെന്ന് പരാതി. സംഭവത്തിൽ ഒരാളെ വടകര പോലിസ് പിടികൂടി.
ചേരാപുരം കുഞ്ഞിപ്പറമ്പത്ത് പവിത്രനാണ് പിടിയിലായത്.മയ്യണ്ണൂർ സ്വദേശി അജിലേഷാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡിലെ മൊബൈൽ കടയുടെ മുൻപിൽ നിൽക്കുമ്പോൾ പിറകിലൂടെയെത്തിയ പ്രതി മുളകുപൊടി മുഖത്തേക്ക് വിതറിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ബസ് സർവ്വീസുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിന് കാരണമെന്നാണ് സൂചന.





