2025 ജൂലൈ 15 മുതല്‍ യുട്യൂബിലെ നിയമങ്ങളെല്ലാം മാറുകയാണ്, വരുമാനം നിലക്കും

ഇനി മുതല്‍ യൂട്യൂബില്‍ വീഡിയോ ഇട്ട് അതില്‍നിന്ന് വരുമാനം സമ്പാദിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വീഡിയോകളുടെ കാര്യത്തിലുളള പോളിസികളിൽ വ്യത്യാസം വന്നിരിക്കുന്നു. ഇനി മുതല്‍ സ്വന്തം ഐഡിയയില്‍ ഉളള വീഡിയോ മാത്രം മതി. ആവര്‍ത്തിച്ചുളള ഉള്ളടക്കങ്ങളും യഥാര്‍ഥമല്ലാത്ത ഉള്ളടക്കങ്ങളും ധന സമ്പാദനത്തിന് അനുവദിക്കില്ല, പഴയ പോലെ യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കില്ല എന്നും യുട്യൂബ് വ്യക്തമാക്കുന്നു.
കാഴ്ചക്കാര്‍ക്ക് മനസിലാകാത്തവിധമുള്ള ഒരേ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്താല്‍ ഇനിമുതല്‍ പണം കിട്ടില്ല. ഒരേ ടൈംപ്ലേറ്റില്‍ നിര്‍മ്മിച്ച വീഡിയോകളും ഈ പരിധിയില്‍പ്പെടും. ഈ നിയമം ലംഘിച്ചാല്‍ അത് യൂട്യൂബിന്റെ മുഴുവന്‍ വരുമാനത്തെയും ബാധിക്കും. മറ്റിടങ്ങളില്‍നിന്ന് കടമെടുത്ത ഉള്ളടക്കം യഥാര്‍ഥമായി കണക്കാക്കുന്നതിന് ഗണ്യമായ മാറ്റങ്ങള്‍ വരുത്തണം.ആവര്‍ത്തിച്ചുള്ള ഉളളടക്കം കാഴ്ചകള്‍ നേടുന്നതിനപ്പുറം ഒരു ലക്ഷ്യം നിറവേറ്റുന്നതാവണം. അത് വിനോദപരമോ വിദ്യാഭ്യാസപരമോ ആയിരിക്കണം.
