കുഞ്ഞുങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്കി; പാലക്കാട് പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാര്‍ക്ക് സസ്പെന്ഷന്
പാലക്കാട്|പാലക്കാട് പുതുക്കോട് പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയ സംഭവത്തില്‍ നഴ്സുമാര്‍ക്ക് സസ്പെന്ഷന്. വീഴ്ച വരുത്തിയ രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഒരു വയസിന് മുമ്പുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കാണ് ഇരുവരും കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോള്‍ സിറപ്പ് നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പരാതി പറഞ്ഞപ്പോള്‍ മരുന്ന് മാറ്റി നല്‍കിയതായും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഏഴോളം രക്ഷിതാക്കള്‍ മരുന്ന് തിരികെ നല്‍കിയതായാണ് കണ്ടെത്തല്‍.





