National
അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺകുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം പെൺകുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. തങ്ങളെ ചില അന്തേവാസികൾ പരിഹസിച്ചെന്നും ഇതിനെ തുടർന്നുണ്ടായ വിഷമമാണ് ആത്മഹത്യ ശ്രമത്തിനു പിന്നിലെന്നുമാണ് പെൺകുട്ടികൾ പറയുന്നത്.
