വിലയോ തുഛം, ഫീച്ചറുകളോ മെച്ചം; 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5 സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
ഒരു സ്മാർട്ട്ഫോൺ വാങ്ങുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും ദിനംപ്രതിയെന്നോണം വില കൂടുന്ന സാഹചര്യത്തിൽ. ക്യാമറ, ബാറ്ററി ശേഷി, പെർഫോമൻസ്, സ്റ്റോറേജ് തുടങ്ങി പല കാര്യങ്ങളും പരിഗണിച്ചാണ് ഫോൺ സെലക്ട് ചെയ്യുന്നത്. എന്നാൽ എല്ലാ ഫീച്ചേഴ്സും ഉള്ള ഒരു ഫോൺ നെക്കുമ്പോളേക്കും ബജറ്റ് കൂടും. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ കഴിയുന്ന 25,000 രൂപക്ക് താഴെയുള്ള ചില മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെട്ടാലോ. 1. വൺപ്ലസ് എൻ6 കൂടുതൽ നേരം ചാർജ് നിൽക്കുന്ന ഒരു ഫോൺ ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് എൻ6 പരിഗണിക്കാം. 8000 mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് (MediaTek Dimensity 6360 Apex) പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം. 6.8 ഇഞ്ച് 120Hz IPS LCD ഡിസ്പ്ലേ, 50MP ഡ്യുവൽ ക്യാമറ എന്നിവ ഇതിന്‍റെ പ്രത്യേകതയാണ്. ഹെഡ്‌ഫോൺ ജാക്ക് ഇല്ലെങ്കിലും എക്സ്പാൻഡബിൾ സ്റ്റോറേജ് സൗകര്യമുണ്ട്. 25,590 രൂപയാണ് വില. 2. മോട്ടറോള ജി77 5ജി ഈ ബജറ്റിൽ മികച്ച ഫോട്ടോകൾ പകർത്താൻ കഴിയുന്ന ഒരു മോഡലാണ് മോട്ടറോള ജി77 5ജി. 50MP ലെൻസും 8MP അൾട്രാ വൈഡ് ലെൻസും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറയും, സെൽഫിക്കായി 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റ്, 6.72 ഇഞ്ച് 120Hz എൽസിഡി ഡിസ്പ്ലേ, 7000mAh ബാറ്ററി (33W ചാർജിംഗ് സപ്പോർട്ട്) എന്നിവയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷതകൾ. IP64 വാട്ടർ റെസിസ്റ്റൻസും ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുത്തിയിരിക്കുന്നു. 24,999 രൂപയാണ് ഫോണിന്‍റെ വില. 3. പോക്കോ എം8 യാത്രകളിൽ സിനിമകളും വീഡിയോകളും കാണാൻ വലിയ ഡിസ്പ്ലേ ആഗ്രഹിക്കുന്നവർക്കായി പോക്കോ എം8 തിരഞ്ഞെടുക്കാം. 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുള്ള 6.77 ഇഞ്ച് AMOLED 120Hz ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ്, HDR10+ സപ്പോർട്ട്, 1TB വരെ വർദ്ധിപ്പിക്കാവുന്ന എസ്‌ഡി കാർഡ് സ്ലോട്ട്, 6,000mAh ബാറ്ററി ഈ ഫോണിനുണ്ട്. 21,999 രൂപയാണ് ഫോണിന്‍റെ വില. 4. പോക്കോ എക്സ്7 പ്രോ ഗെയിമിംഗ് പ്രേമികൾക്കായി ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള പെർഫോമൻസ് നൽകാനാണ് പോക്കോ എക്സ്7 പ്രോ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ പ്രോസസർ ഈ ഫോണിന്‍റെ പ്രധാന സവിശേഷതയാണ്. 1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED ഡിസ്പ്ലേ, IP68/IP66/IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ്, 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണക്കുന്ന 6550mAh ബാറ്ററി എന്നിവ ഈ ഫോണിനുണ്ട്. 23,999 രൂപയാണ് ഫോണിന്‍റെ വില.5. സിഎംഎഫ് ഫോൺ 2 പ്രോ ലളിതവും ക്ലീനുമായ ആൻഡ്രോയിഡ് അനുഭവം ആഗ്രഹിക്കുന്നവർക്കായി സിഎംഎഫ് ഫോൺ 2 പ്രോ മികച്ചൊരു ഓപ്ഷനാണ്. നതിംഗ് ഒഎസ് നൽകുന്ന ദൃശ്യാനുഭവം ഇതിന്റെ പ്രത്യേകതയാണ്. എഐ ആവശ്യങ്ങൾക്കായി പ്രത്യേക എസ്ൻഷ്യൽ കീ, 2TB വരെയുള്ള SD കാർഡ് സപ്പോർട്ട്. വിവിധ ആക്സസറികൾ ഘടിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. 20,999 രൂപയാണ് ഈ ഫോണിന് വരുന്ന വില. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക. വിവിധ ഇ കോമേഴ്‌സ് സൈറ്റുകളിലെ എക്സ്ചേഞ്ച് ബോണസുകളും കാഷ്ബാക്ക് ഓഫറുകളും ഉപയോഗപ്പെടുത്തുന്നത് വഴി ഈ വിലകളിൽ കൂടുതൽ ഇളവുകൾ നേടാനാകും. ഓഫ്‌ലൈൻ സ്റ്റോറുകൾ സന്ദർശിച്ചും വിലകളും ഓഫറുകളും താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.





