അബദ്ധം പറ്റിയതാ, പക്ഷേ സംഗതി ക്ലിക്കായി’; യാദൃശ്ചികമായി പിറന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ക്ക് പിന്നിലെ രസകരമായ കഥകള്‍
‘
നമ്മുക്ക് ഒരുപാട് ഇഷ്ടമുള്ള പല ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും പിറന്നത് ലോകോത്തര പരീക്ഷണശാലകളിൽ അല്ല മറിച്ച് അടുകളയിലെ അബദ്ധങ്ങളിലൂടെയോ, ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെയോ ആണ്. തികച്ചും യാദൃശ്ചികമായി പിറന്ന് ഇന്ന് ലോകമെമ്പാടും പ്രിയപ്പെട്ടവയായി മാറിയ അത്തരത്തിലുള്ള അഞ്ച് ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാം.ചോക്ലേറ്റ് ചിപ്പ് കുക്കീസ് (Chocolate Chip Cookies)1938ൽ അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള ടോൾ ഹൗസ് ഇൻ ഹോട്ടലിൻ്റെ ഉടമ റൂത്ത് വേക്ക്ഫീൽഡ് പതിവ് കുക്കീസ് തയ്യാറാക്കുകയായിരുന്നു. ഇതിനിടെ സ്ഥിരം ഉപയോഗിക്കുന്ന ബേക്കേഴ്സ് ചോക്ലേറ്റ് തീർന്നതായി ശ്രദ്ധയിൽപ്പെട്ടു. പകരം നെസ്‌ലെ കമ്പനിയുടെ സെമി-സ്വീറ്റ് ചോക്ലേറ്റ് ബാർ ചെറുകഷണങ്ങളാക്കി മാവിൽ ചേർത്തു. ചോക്ലേറ്റ് പൂർണമായി അലിഞ്ഞുചേരുമെന്നായിരുന്നു റൂത്തിൻ്റെ പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ചോക്ലേറ്റ് കഷണങ്ങൾ പൂർണമായി അലിഞ്ഞുപോകാതെ മൃദുവായി ഉരുകി കുക്കീസിനുള്ളിൽ അവശേഷിച്ചു. അങ്ങനെ കുക്കീസിനുള്ളിൽ ചോക്ലേറ്റ് കഷണങ്ങൾ നിറഞ്ഞ പുതിയൊരു രുചി പിറന്നു.പൊട്ടാറ്റോ ചിപ്സ് (Potato Chips) 1853ൽ ന്യൂയോർക്കിലെ സരട്ടോഗ സ്പ്രിങ്സിലുള്ള മൂൺസ് ലേക്ക് ഹൗസിലെ പാചകക്കാരനായ ജോർജ് ക്രം എന്ന പാചകക്കാരനാണ് പൊട്ടാറ്റോ ചിപ്സ് കണ്ടുപിടിച്ചതെന്നാണ് വിശ്വസം. ഒരിക്കൽ ഒരു ഉപയോക്താവ് തനിക്ക് നൽകിയ വറുത്ത ഉരുളക്കിഴങ്ങിൻ്റെ കഷ്ണങ്ങൾ കട്ടിയേറിയതും പാകത്തിന് മൊരിഞ്ഞിട്ടിലെന്നും പരാതിപ്പെട്ട് പലതവണ തിരിച്ചയച്ചു. ഇതിൽ അസ്വസ്ഥനായ ക്രം ഉപയോക്താവിനെ ഒരു പാഠം പഠിപ്പിക്കാനായി ഉരുളക്കിഴങ്ങ് കടലാസ് പോലെ നേർത്ത കഷ്ണങ്ങളാക്കി മുറിച്ച്, അവ നന്നായി മൊരിയുന്നതുവരെ എണ്ണയിൽ വറുത്തെടുത്ത്, ആവശ്യത്തിലധികം ഉപ്പ് ചേർത്ത് നൽകി. ക്രമിൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായി ഉപയോക്താവിന് വിഭവം ഏറെ ഇഷ്ടമായി. അങ്ങനെ ‘സരട്ടോഗ ചിപ്സ്’ എന്ന പേരിൽ വിഭവം ജനപ്രിയമായി.ഐസ്‌ക്രീം കോൺ (Ice cream Cone)ഐസ്‌ക്രീം കഴിക്കാൻ സ്പൂണോ കപ്പുകളോ വേണ്ടാത്ത വിധം അതിനെ കൈയിൽ പിടിക്കാവുന്ന രൂപത്തിലാക്കിയ ഐസ്ക്രീം കോൺ പിറന്നതും ഒരു അപ്രതീക്ഷിത സാഹചര്യത്തിലാണ്. കോണിൻ്റെ ഉത്ഭവത്തെക്കുറിച്ച് കുറിച്ച് ധാരാളം കഥകളുണ്ടെങ്കിലും എറ്റവും പ്രശസ്ഥമായത് 1904ലെ സെൻ്റ് ലൂയി വേൾഡ് ഫെയറിനിടെ സംഭവിച്ചതാണ് .ഐസ്‌ക്രീം വില്പനക്കിടയിൽ പേപർ തീർന്നപ്പോൾ, സമീപത്ത് വാഫിൾ വിൽക്കുകയായിരുന്ന ഏണസ്റ്റ് സഹായത്തിനെത്തി. തൻ്റെ കൈവശമുണ്ടായിരുന്ന നേർത്ത വാഫിൾ ചൂടാറുന്നതിന് മുമ്പ് ചുരുട്ടി കോൺ ആക്കി. ഐസ്ക്രീം നിറച്ചുനൽകാൻ കഴിയുന്ന, കഴിക്കാവുന്ന ഒരു ഇഷ്ട പലഹാരമായി പിന്നീട് അത് മാറി.നാച്ചോസ് (Nachos)1940ൽ മെക്സിക്കോയിലെ പീദ്രാസ് നെഗ്രാസിലുള്ള വിക്ടറി ക്ലബ്ബിൽ സൃഷ്ടിക്കപെട്ടതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള നാച്ചോസ്. റെസ്റ്റോറൻ്റ അടയ്ക്കുന്ന സമയത്താണ് സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ ഒരു സംഘം അവിടെത്തിയത്. അപ്പോഴേക്കും ജീവനക്കാരെല്ലാം മടങ്ങിയിരുന്നു. അതിഥികളെ നിരാശരാക്കി തിരിച്ചയക്കാൻ തയ്യാറാകാതിരുന്ന റെസ്റ്റോറൻ്റിലെ മൈത്രെ ഡി ആയ ഇഗ്നാസിയോ ‘നാച്ചോ’ അനായ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കി. വറുത്ത ടോർട്ടില്ല ചിപ്സിനൊപ്പം, കോൾബി ചീസും ഉപ്പലിട്ട ജലാപീനോ മുളകും ചേർത്തായിരുന്നു ആ വിഭവം. അതിഥികൾക്ക് ആ ലഘുഭക്ഷണം അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ട്, അവർ അതിന് “നാച്ചോസ് സ്പെഷ്യൽ” എന്ന് പേരിട്ടു.ടാർട്ട് ടാറ്റിൻ (Tarte Tatin) ടാറ്റിൻ സഹോദരിമാർ അബദ്ധത്തിൽ സൃഷ്ടിച്ചതാണ് ക്ലാസിക്ക് ഫ്രഞ്ച് മധുരപലഹാരമായ ടാർട്ട് ടാറ്റിൻ. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് , സഹോദരിമാരിലൊരാൾ വെണ്ണയിലും പഞ്ചസാരയിലും ഇട്ട് വേവിക്കുകയായിരുന്ന ആപ്പിൾ അടുപ്പിൽ മറന്നുപോയി, ഏറെ നേരം വേവിച്ചതോടെ ആപ്പിളുകൾ കാരമലൈസായി കരിഞ്ഞുതുടങ്ങി. വിഭവം പൂർണമായി ഉപേക്ഷിക്കാതിരിക്കാൻ ഒരു വഴി കണ്ടെത്തേണ്ടിവന്നു. ഒടുവിൽ ആപ്പിളുകൾക്ക് മുകളിൽ പേസ്ട്രി മാവ് വിരിച്ച് വീണ്ടും ഓവനിൽ വെച്ചു. പാകമായ ശേഷം പാത്രം തലകീഴായി മറിച്ച് വിളമ്പി. അങ്ങനെ കാരമൽ രുചിയുള്ള ആപ്പിൾ ടാർട്ട് പിറന്നു. ചിലപ്പോൾ ലോകം ഏറ്റെടുക്കുന്നൊരു വിഭവം പിറക്കാൻ വലിയ ആസൂത്രണങ്ങളൊന്നും വേണ്ടിവരില്ല. ഒരു പാചകപ്പിഴവ്, തീർന്നുപോയൊരു ചേരുവ, അല്ലെങ്കിൽ അവസാന നിമിഷത്തെ ഒരു തീരുമാനം. മികച്ച രുചികൾക്ക് ചിലപ്പോൾ അതുമതി.





