ചാനിയംകടവ് പുഴയില്‍ വീണ് മരിച്ചത് തിരുവള്ളൂര്‍ സ്വദേശി
തിരുവള്ളൂര്‍: ചാനിയംകടവ് പുഴയില്‍ വീണ് മരിച്ചത് തിരുവള്ളൂര്‍ വെള്ളൂക്കര സ്വദേശി. കരിമ്പാലക്കണ്ടി രാജന് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു രാജന് പുഴയില്‍ വീണത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്.
രാജനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. പുഴയുടെ കൈവരിയില്‍ ഇയാള്‍ ഇരിക്കുന്നത് കണ്ടിരുന്നു. തുടര്‍ന്നാണ് പുഴയില്‍ വീണതാകാമെന്ന സംശയംമുയര്ന്നത്.
രാത്രി വൈകിയും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം വടകര ഗവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





