പൊയില്‍ക്കാവില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സ്കൂട്ടര്‍ അപകടം; യുവാവിന് ഗുരുതര പരിക്ക്
പൊയില്‍ക്കാവ്: നിര്‍ത്തിയിട്ട ലോറിയില്‍ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ദേശീയപാതയില്‍ പൊയില്‍ക്കാവ് ടൗണിന്റെ വടക്കുവശത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
കെ.എല്‍ 58 എ.ജെ 1898 നമ്പറിലുള്ള സ്കൂട്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യുവാവിനെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അണ്ടര്‍പാസിന്റെ ഉയരം കഴിഞ്ഞ് ഇറങ്ങിവരുന്ന ഭാഗത്ത് വലിയ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുന്നത് പതിവാണ്. ഉയരം കഴിഞ്ഞ് ഇറങ്ങി വരുന്ന ഭാഗമായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
വാഹനങ്ങള്‍ ദുരെ നിന്ന് കാണാനാവാത്തതും റോഡിന്റെ ഇറക്കത്തിലുമായതിനാലും സര്‍വ്വീസ് റോഡ് പൂര്ത്തിയാവത്തതിനാലും ബൈക്ക് യാത്രികര്‍ ഹൈവേയിലുടെ സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ നിരന്തരം അപകടങ്ങള്ക്കിടയാവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.





