വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞു ജനം; വിപണിയിലെ വില വര്‍ധന ഹോട്ടല്‍ വിപണിയെ സാരമായി ബാധിച്ചു

ബംഗളൂരു: അവശ്യ സര്‍വിസുകളുടെയും നിത്യോപയോഗ വസ്തുക്കളുടെയും നിരക്ക് വര്‍ധന സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കുന്നു. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നവംബര്‍ ഒന്നുമുതല്‍ പാല്‍വില ലിറ്ററിന് എട്ട് രൂപ കൂട്ടി. ഒരാഴ്ചക്കു ശേഷം കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) പാലുല്‍പന്നങ്ങളുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചു. നവംബർ നാലിന് ബംഗളൂരു മിൽക്ക് യൂനിയൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം 200 മില്ലി നന്ദിനി നെയ്യുടെ പരമാവധി ചില്ലറ വിൽപ്പനവില (എം.ആർ.പി) 95 രൂപയും 500 മില്ലി പാക്കിന് 425 രൂപയും ഒരു ലിറ്റർ പാക്കിന് 850 രൂപയുമാണ്.ഒരു ലിറ്റർ നെയ്യ് ടിന്നിന് 870 രൂപയാണ് വില. ഉപ്പിട്ട വെണ്ണയുടെ വില 100 ഗ്രാമിന് 90 രൂപയും 500 ഗ്രാമിന് 380 രൂപയുമാണ്. ഉപ്പില്ലാത്ത വെണ്ണയുടെ വില 200 ഗ്രാമിന് 160 രൂപയും 500 ഗ്രാമിന് 390 രൂപയുമാണ്. നന്ദിനി പനീർ 200 ഗ്രാമിന് 115 രൂപയും 500 ഗ്രാമിന് 260 രൂപയും ഒരു കിലോക്ക് 485 രൂപയുമാണ് വില. കൂടാതെ അരിയുടെ വില കിലോക്ക് 65 രൂപയിൽ നിന്ന് 95 രൂപ വരെ ഉയർന്നു. പയറുവർഗങ്ങളുടെയും വില വർധിച്ചു. വിപണിയിലെ വില വര്‍ധന ഹോട്ടല്‍ വിപണിയെ സാരമായി ബാധിച്ചു. ഉൽപാദനച്ചെലവ് വർധിച്ചതിനെ തുടർന്ന് ഹോട്ടലുകൾ ഭക്ഷണ വില 10 മുതല്‍15 ശതമാനം വരെ വർധിപ്പിച്ചു. നിർമാണ ചെലവുകൾ വര്‍ധിച്ചതോടെ ഭക്ഷണവില വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഹോട്ടലുടമകളുടെ വിശദീകരണം.ഹോട്ടലുകളിൽ ചായക്കും കാപ്പിക്കും ശരാശരി മൂന്നു മുതൽ അഞ്ചു രൂപ വരെ വര്‍ധിപ്പിക്കേണ്ടി വന്നു. 100 രൂപയുടെ ദോശക്ക് ഇപ്പോൾ 110 മുതൽ 115 രൂപ വരെ രൂപയുമാണ് വര്‍ധന. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതികളുമായി സര്‍ക്കാര്‍ മുന്‍ പന്തിയില്‍ ഉണ്ടെങ്കിലും ബസ് നിരക്ക് വര്‍ധന യഥാർഥത്തില്‍ ജനങ്ങൾക്ക് ഇരുട്ടടിയായി. കെ.എസ്.ആർ.ടി.സിയിൽ ഒമ്പത് രൂപയും ബി.എം.ടി.സി സിറ്റി ബസുകളിൽ 10 രൂപയുമാണ് വർധന. ബംഗളൂരുവിലെ ബി.എം.ടി.സി ബസുകളിലെ മിനിമം നിരക്ക് ആറു രൂപയിൽ നിന്ന് 10 രൂപയായും പരമാവധി നിരക്ക് 35 രൂപയിൽ നിന്ന് 45 രൂപയായും ഉയര്‍ത്തി.എ.സി വജ്ര ബസുകളിലെ പരമാവധി നിരക്ക് 75 രൂപയിൽ നിന്ന് 90 രൂപയായും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വായു വജ്ര സർവിസുകൾക്ക് 405 രൂപയിൽ നിന്ന് 425 രൂപയായും വർധിച്ചു. തമിഴ്നാട്, മഹാരാഷ്ട്ര സർക്കാറുകളും ബസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ കർണാടക സർക്കാറും ബസ് ചാർജ് വർധിപ്പിക്കുകയാണെന്നായിരുന്നു നിരക്ക് വര്‍ധനയോട് ഗതാഗത മന്ത്രിയുടെ പ്രതികരണം. ഇതോടെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയെയും നിരക്ക് വര്‍ധന സാരമായി ബാധിച്ചു. വരള്‍ച്ച രൂക്ഷമായതു കാരണം പച്ചക്കറികളുടെയും കാര്‍ഷിക വിളകളുടെയും വില വര്‍ധനയും എല്ലാം സാധാരണക്കാരുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുകയാണ്. എം.കെ നൗഷാദ് (എ.ഐ.കെ.എം.സി.സി ബംഗളൂരു ജനറല്‍ സെക്രട്ടറി)വില വര്‍ധന സധാരണക്കാരെ സാരമായി ബാധിച്ചിരിക്കുന്നു. മലയാളികളടക്കമുള്ള യാത്രക്കാര്‍ ദീര്‍ഘദൂര യാതകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയെയാണ് ആശ്രയിച്ചിരുന്നത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട സ്ഥിതി വിശേഷമാണ്. കര്‍ണാടകയില്‍ വില വര്‍ധിക്കുമ്പോള്‍ സ്വഭാവികമായും കേരളത്തിലും അവശ്യ സര്‍വിസുകളുടെ വില വര്‍ധിക്കും. കേരളത്തില്‍ നിന്നും വ്യത്യസ്തമായി കര്‍ണാടകയില്‍ ജനങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് എ.ഐ.കെ.എം.സി.സി ബംഗളൂരു ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് പറഞ്ഞു. എം. ഹനീഫ് (ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്‍റ്) ബംഗളൂരുവില്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് ഇതിനകം തന്നെ വളരെ കൂടുതലാണ്. വീട് വാടക, ഗതാഗതം, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങി എല്ലാ മേഖലകളിലും സാധാരണക്കാർ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഈ സാഹചര്യത്തിൽ ബസ് ചാർജ്, പാൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധന ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. വരുമാനവും ശമ്പളവും ആനുപാതികമായി വർധിക്കാത്ത സാഹചര്യത്തിൽ ഇടത്തരക്കാരെയും സാധാരണ കുടുംബങ്ങളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വികസനത്തോടൊപ്പം സാധാരണക്കാരുടെ ജീവിതച്ചെലവ് നിയന്ത്രിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot