കോഴിക്കോട് | കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവർ കസ്റ്റഡിയിൽ; ഒരാൾ മതിൽ ചാടി രക്ഷപ്പെട്ടു
_________________ _________________ _________________
_________________ __________________________________
കോഴിക്കോട്: കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി. ജീവനക്കാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനം ഓടിച്ച വെസ്റ്റ്ഹിൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പുതിയറയിലെ ഹ്യുണ്ടായ് ഷോറൂമിലേക്കാണ് പജേറോ വാഹനം അതിവേഗത്തിൽ ഇടിച്ചു കയറിയത്. വാഹനം ഓടിച്ചയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു. ഇയാൾ അസ്വാഭാവികമായാണ് സംസാരിച്ചിരുന്നത്. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും മനപ്പൂർവ്വം ചെയ്തതാണെന്നുമാണ് ജീവനക്കാരുടെ പക്ഷം. ഷോറൂമിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താത്കാലിക സെറ്റപ്പിലായിരുന്നു പ്രവർത്തനം. അപകടസമയത്ത് നിരവധി ജീവനക്കാരും ഉപഭോക്താക്കളും ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു. ഷോറൂമിലെ വസ്തുക്കൾക്കും മാറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വാഹനത്തിൽ രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെയുണ്ടായിരുന്നയാൾ പൊലീസ് എത്തുന്നതിന് മുൻപ് മതിൽ ചാടി രക്ഷപ്പെട്ടു.





